കൊവിഡ്-19നെതിരെ 'ഫാബിഫ്ലൂ' ... പരീക്ഷണത്തിനൊരുങ്ങി ഇന്ത്യയും ...ജപ്പാനിലെ പനിമരുന്നായ ഫാവിപിറാവിർ....കൊറോണ മൂന്നാം ഘട്ട പരീക്ഷണം വിജയിച്ച് വിപണിയിലെത്തിയാല്‍ ഫാബിഫ്ലൂ എന്ന പേരിലായിരിക്കും ഇത് ലഭ്യമാകുക

കൊവിഡ്-19നെതിരെ ഫലപ്രദമാകാൻ സാധ്യതയുളളനിരവധി മരുന്നുകൾ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് . അതിലൊന്നായ ആന്‍റിവൈറല്‍ മരുന്ന് ഫാവിപിറാവിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് രോഗികളിൽ ആണ് നടക്കുന്നതെന്ന് നിര്‍മാതാക്കളായ ഗ്ലെൻമാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. മരുന്നിൻ്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവുമാണ് മൂന്നാം ഘട്ടത്തില്‍ പരീക്ഷിക്കുന്നത്
ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും മരുന്ന് പരീക്ഷണത്തിന് അനുയോജ്യരായ രോഗികളെ തെരഞ്ഞെടുക്കുന്നതെന്നാണ് കമ്പനി വക്താക്കൾ പറയുന്നത് . മൂന്നാം ഘട്ട പരീക്ഷണം വിജയിച്ച് വിപണിയിലെത്തിയാല്‍ ഫാബിഫ്ലൂ എന്ന പേരിലായിരിക്കും ഇത് ലഭ്യമാകുക. രാജ്യത്തെ 10 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെ തെരഞ്ഞെടുക്കാനാണ് കമ്പനിയുടെ നീക്കം.
ഇതാദ്യമായാണ് ജാപ്പനീസ് പനിമരുന്നായ ഫാവിപിറാവിർ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. ജപ്പാനിലെ ഫൂജിഫിലിം കോര്‍പ്പറേഷൻ്റെ കീഴിലുള്ള ഫ്യൂജിഫിലിം ടയോമ കെമിക്കൽ കോര്‍പ്പറേഷനാണ് ഈ മരുന്നിൻ്റെ നിര്‍മാതാക്കള്‍. ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളോടെ പരീക്ഷണത്തിൻ്റെ ഫലം ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്.
ജപ്പാനിൽ ഇൻഫ്ലൂവെൻസയ്ക്കെതിരെ വികസിപ്പിച്ചെടുത്തതാണ് ഈ ഈ മരുന്ന്...ഇത് കൊവിഡിന് ഫലപ്രദമായേക്കുമെന്ന് മുൻപു തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുവരെ ഫാവിപിറാവില്‍ കൊവിഡിനെതീരെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടില്ലെങ്കിലും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
രാജ്യത്തെ ആശുപത്രികളില്‍ പരീക്ഷണം നടത്തുന്നതിന് ഗ്ലെൻമാര്‍ക്ക് കേന്ദ്രാനുമതി നേടിയിട്ടുണ്ട്. നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് ഈ മരുന്നിൻ്റെ ഫലപ്രാപ്തി അറിയാനായി കാത്തിരിക്കുന്നതെന്നും നിലവില്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമായ മരുന്നില്ലാത്ത സാഹചര്യത്തില്‍ ഈ പഠനത്തിന്‍റെ ഫലം നിര്‍ണായകമാണെന്നുമാണ് ഗ്ലെൻമാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചത്.
കൊറോണ വൈറസ് പടര്‍ന്നതിനു പിന്നാലെ ഏതാനും മാസങ്ങളായി ചൈനയിലെയും ജപ്പാനിലെയും യുഎസിലെയും ആശുപത്രികളില്‍ ഈ മരുന്നിൻ്റെ പരീക്ഷണങ്ങള്‍ നടത്തി വരികയായിരുന്നു. പരീക്ഷണം വിജയിച്ചാല്‍ കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനായി രാജ്യവ്യാപകമായി ഈ മരുന്ന് ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി
https://www.facebook.com/Malayalivartha
























