റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കി; ജന്‍ധന്‍ അക്കൗണ്ടിലൂടെ 52606 കോടിയുടെ ഇടപാട് നടന്നു; ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്നു ലക്ഷം കോടിരൂപയുടെ വായ്പ; സാന്പത്തിക പാക്കേജുമായി ധനമന്ത്രി

കൊറോണ -പ്രതിസന്ധി തരണം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി വിശദ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന വിശദീകരണവുമായി രംഗത്തെത്തുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
സ്വാശ്രയ ഭാരതത്തെ കെട്ടിപടുക്കാനാണ് ഈ സാമ്ബത്തിക പാക്കേജ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്‌തിരുന്നു. സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇൗടില്ലാതെ മൂന്നുലക്ഷം കോടിരൂപയുടെ വായ്പ നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വായ്പാ കാലാവധി നാലുവര്‍ഷമാണ്. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കും. പ്രാദേശിക ഉത്പന്നങ്ങളെ ആഗോളനിലവാരത്തില്‍ എത്തിക്കും. കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. ജന്‍ധന്‍ അക്കൗണ്ടിലൂടെ 52606 കോടിയുടെ ഇടപാട് നടന്നെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്നുലക്ഷം കോടിരൂപയുടെ വായ്പ.
വായ്പാ കാലാവധി നാലുവര്‍ഷം. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം. ഒക്‌ടോബര്‍ 31 വരെ വായ്‌പയ്ക്ക് അപേക്ഷിക്കാം.
തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് ഇരുപതിനായിരം കോടി രൂപയുടെ സഹായം
റീയല്‍ എസ്റ്റേറ്റ് മേഖലയുടെ പുനരജ്ജീവനം ലക്ഷ്യമെന്ന് ധനമന്ത്രി
വായ്‌പ കിട്ടാക്കടം പ്രഖ്യാപിച്ചവര്‍ക്കും വായ്പയ്ക്കായി അപേക്ഷിക്കാം.
100കോടിരൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ
45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടാകും
സൂഷ്മ,ഇടത്തരം , ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്കരിച്ചു.
സേവന-ഉത്പാദനമേഖലകള്‍ തമ്മില്‍ തരംതിരിവില്ല
200കോടിവരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്‍ഡറില്ല 77.22 ലക്ഷം കോടി തൊഴിലാളികളുടെ ഇ.പി.എഫ് മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കും. ഊര്‍ജ്ജ വിതരണ കമ്ബനികള്‍ക്ക് നഷ്ടം നികത്താന്‍ സഹായം നിര്‍മ്മാണ-സേവന മേഖലകളിലെ കരാറുകളുടെ കാലാവധി നീട്ട തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പി.എഫ് വിഹിതത്തില്‍ കുറവ് വരുത്തും. കേന്ദ്ര ഏജന്‍സികളുടെ കീഴില്‍ നിലവിലുള്ള കരാറുകള്‍ ഏഴ് മാസത്തേക്ക് നീട്ടി നൂറില്‍ കൂടുതല്‍ തെഴിലാളികള്‍ ഉള്ളിടത്ത് പി.എഫ് വിഹിതം 10 ശതമാനമായി കുറച്ചു ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പ് വരുത്താന്‍ മുപ്പതിനായിരം കോടി രൂപയുടെ പദ്ധതി
ടി.ഡി.എസ്, ടി.സി.എസ് നിരക്കുകള്‍ 25ശതമാനം കുറച്ചു.
വാടക,ഫീസ്, പലിശ, കമ്മിഷന്‍, കരാര്‍ തുക എന്നിവയില്‍ ടി.ഡി.എസ് ഇളവ്
നാളെമുതല്‍ 2021 മാര്‍ച്ച് 31വരെ പ്രാബല്യം
നികുതി ദായകര്‍ക്ക് അമ്ബതിനായിരം കോടിരൂപയുടെ നേട്ടം
നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടി
നവംബര്‍ മുപ്പതുവരെയാണ് നീട്ടിയത്
ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി.
മേക്ക് ഇന്‍ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം.
https://www.facebook.com/Malayalivartha
























