രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പണം ഉറപ്പാക്കും; വിപ്ലവം സൃഷ്ടിക്കുന്ന പ്രഖ്യാപനവുമായി കേന്ദ്രം; ഇനി പുതിയ ഇന്ത്യ

സ്വാശ്രയത്തില്‍ ഊന്നി പുതിയ ഇന്ത്യയുടെ ഉദയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയം. സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കാനുള്ള പാക്കേജാണ് ഇത്. സ്വാശ്രയത്വ ഭാരതത്തില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായം ഇത്തരത്തിലാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാത്ത വായ്പ ലഭ്യമാക്കാന്‍ മൂന്നു ലക്ഷം കോടി. ഇതിനായി ഒക്റ്റോബര്‍ 31 വരെ അപേക്ഷിക്കാം. 45 ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതന്റെ പ്രയോജനം ലഭിക്കും. വായ്പാ കാലവധി നാലു വര്‍ഷം. തിരിച്ചടവിന് ഒരു വര്‍ഷം മോറോട്ടോറിയം. തകര്‍ച്ച നേരിടുന്ന വ്യവസായങ്ങള്‍ക്ക് 20,000 കോടി രൂപ. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും ഇതു സഹായമാകും. ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം മാറ്റും. 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും പിഎഫില്‍ നിന്ന് മൂന്നു മാസത്തേക്ക് 2500 കോടിയുടെ സഹായം. മൂന്നു മാസത്തേക്ക് ജീവനക്കാരുടെ പിഎഫ് വിഹിതം ഒഴിവാക്കാന്‍ 6750 കോടി രൂപ. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് ആവശ്യമായ സഹായം. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാനും രജിസ്ട്രര്‍ ചെയ്യാനുമുള്ള തീയതിയും നീട്ടി
ഒന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പാക്കേജ്. ഇത് സമൂഹത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണ്. പ്രാദേശിക വിപണിയെ ആഗോള നിലവാരത്തിലെത്തിക്കുമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ പര്യാപ്തമാകണമെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കാനാണ് ശ്രമം. എന്നാല്‍ ലോകത്ത് ഒറ്റപ്പെട്ട് നില്‍ക്കുകയല്ല ഇതിലൂടെ ഉദ്ദശിക്കുന്നത്. സ്വാശ്രയത്വ ഭാരതത്തിന് അഞ്ച് തൂണുകളാണ് ഉള്ളത്. സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യം, വ്യവസ്ഥ, ജനസഖ്യ, ആവശ്യകത ( എക്കണോമി, ഇന്‍ഫ്രാസ്ട്രക്ചര്‍, സിസ്റ്റം, ഡെമോഗ്രാഫി, ഡിമാന്‍ഡ് ) എന്നിവയാണവയെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























