മെയ്ക്ക് ഇന്‍ ഇന്ത്യ...200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല

200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക്ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഇന്ത്യന്‍സൂഷ്മ ഇടത്തരം ചെറുകിട (എംഎസ്എം ഇ) കളും മറ്റ് കമ്ബനികളും വിദേശ കമ്ബനികളില്‍ നിന്ന് പലപ്പോഴും അന്യായമായ മത്സരം നേരിടുന്നുണ്ടെന്ന് സീതാരാമന്‍ പറഞ്ഞു. ചെറുകിട ബ്രാന്‍ഡുകള്‍ക്ക് ആഗോളതലത്തില്‍ ഉയരാനുള്ള പിന്തുണയും അവസരവും നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ ചെറുകിട വ്യാപാരങ്ങളേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രത്യേക വാര്‍ത്ത സമ്മേളനത്തിലാണ് ഇകാര്യം വ്യക്തമാക്കിയത്. ആഭ്യന്തര കമ്ബനികളെ പ്രോത്‌സാഹിപ്പിക്കാനാണ് ഈ തീരുമാനം. അതിനാല്‍ 200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ സംഭരണ ടെന്‍ഡറുകളില്‍ ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. അതിലൂടെ എംഎസ്എംഇ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കുവരെ സര്‍ക്കാരിന്റെ പദ്ധതികളില്‍ പങ്കാളികളാകാന്‍ ഇതിലൂടെ സാധിക്കും.ആഭ്യന്തരമായ ആവശ്യങ്ങളില്‍ അവയും പര്യാപ്തമാവുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊതു സാമ്ബത്തിക ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. ഇത് സ്വാശ്രയ ഇന്ത്യയിലേക്കുള്ള ഒരു പടിയായിരിക്കുമെന്നും മെയ്ക്ക് ഇന്‍ ഇന്ത്യക്ക്കരുത്ത് പകരുമെന്നും അവര്‍ പറഞ്ഞു. കൂടാതെ എംഎസ്എംഇകളെ വലിയ ബിസിനസ്സ്ആയി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. എംഎസ്എംഇകള്‍ക്കും നല്‍കുന്ന വായ്പയുടെ കാലാവധി നാല് വര്‍ഷമായിരിക്കും.ഇതിനായി ജനറല്‍ ഫിനാന്‍ഷ്യല്‍ റൂളില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിലൂടെ സൂഷ്മ ഇടത്തരം ചെറുകിട മേഖലയിലുള്ള കമ്ബനികള്‍ക്ക് കൂടുതല്‍ ബിസിനസ് നടത്താന്‍ സാധിക്കും.
https://www.facebook.com/Malayalivartha
























