ആശങ്കയായി തമിഴ്‌നാട്; തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്; രോഗബാധിതര്‍ 9000 കടന്നു; മരണം 64

ആശങ്ക പടർത്തി തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ ദിനംപ്രതി ഉയരുകയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,227 ആയി. ഇന്ന് മാത്രം മൂന്ന് പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി.
ചെന്നൈ നഗരത്തില്‍ മാത്രം 380 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈ നഗരത്തില്‍ രോഗബാധിതര്‍ 5,262 ആയി. കോയമ്ബത്തൂരില്‍ ഇന്നും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുണ്ടായിരുന്ന 146 പേരും രോഗമുക്തരായി ആശുപത്രി വിട്ടു.
12,780 സാമ്ബിളുകളാണ് ഇന്ന് മാത്രമായി പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 2,79, 467സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9,227 രോഗികളില്‍ 6,136 പേര്‍ പുരുഷന്‍മാരും 3,088 പേര്‍ സ്ത്രീകളുമാണ്. മൂന്ന് പേര്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സാണ്. 12 വയസില്‍ താഴെയുള്ള 529 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha
























