റെയില്‍ ഭവന്‍ അടച്ചു... സുരക്ഷാ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ആസ്ഥാനം അടച്ചത്

സുരക്ഷാ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ റെയില്‍വേയുടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ആസ്ഥാനമായ റെയില്‍ ഭവന്‍ അടച്ചു. രണ്ട് ദിവസത്തേക്കാണ് ഇപ്പോള്‍ അടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.റെയില്‍ ഭവന്‍ അണു വിമുക്തമാക്കുന്നതിനായാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. നാളെയും മറ്റന്നാളുമായി അണു വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിന്റെ ഓഫീസിലെ ക്ലാര്‍ക്കിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് ആറ് മുതല്‍ ജീവനക്കാരന്‍ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha
























