മഹാരാഷ്ട്രയില്‍ കാല്‍ലക്ഷം കടന്ന് കോവിഡ് രോഗികള്‍; സംസ്ഥാനത്തെ മാത്രം മരണം ആയിരത്തിനടുത്ത്; ധാരാവിയില്‍ മാത്രം ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; ഇത് കൈവിട്ട കളി

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 25,000 പിന്നിട്ടു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 25,922 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1495 പേര്‍ക്ക് രോഗം പിടിപെട്ടു. 54 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 975 ആയി വര്‍ധിച്ചു. 5547 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ബുധനാഴ്ച മാത്രം 422 പേര്‍ രോഗമുക്തരായി. കോവിഡ് ഏറെ ബാധിച്ച മുംബൈയില്‍ രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 15747 രോഗികളും മുംബൈയിലാണ്. മരണസംഖ്യ 596 ആയി ഉയര്‍ന്നു. പുണെയിലും താനെയിലും മൂവായിരത്തോളമാണ് രോഗികളുടെ എണ്ണം.
ഒന്‍പതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ കോവിഡ് രോഗികള്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍, അരുണാചല്‍പ്രദേശ്, ദദ്ര നഗര്‍ ഹവേലി, ഗോവ, ലഡാക്ക്, മണിപ്പൂര്‍, മേഖാലയ, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. ദാമന്‍ ദിയു, സിക്കിം, നാഗാലാന്‍ഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലൊന്നും ഇതുവരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന കാലയളവ് 12.6 ദിവസമായി കൂടി. കഴിഞ്ഞ 14 ദിവസങ്ങളില്‍ ഇത് 11 ദിവസം ആയിരുന്നു.
കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി 900 ആശുപത്രികളിലായി 1,79,882 കട്ടിലുകള്‍ സജ്ജമാണ്. ഇതില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ 1,60,610, ഐസിയുവില്‍ 19,272 കട്ടിലുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. 2,040 ആരോഗ്യ കേന്ദ്രങ്ങവിലായി 1,29,689 കട്ടിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ 1,19,340, ഐസിയുവില്‍ 10,349 കട്ടിലുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 5,577 കോവിഡ് കെയര്‍ സെന്ററുകളിലായി 4,93,101 കട്ടിലുകളും സജ്ജീകരിച്ചിട്ടുണ്ട്. 8,708 ക്വാറന്റീന്‍ കേന്ദ്രങ്ങളും തയാറാണ്.സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 78.42 ലക്ഷം എന്‍95 മാസ്‌കുകളും 42.18 ലക്ഷം വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) നല്‍കിയെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























