മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു... 1495 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ആകെ രോഗികളുടെ എണ്ണം 25922 ആയി

മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. പുതുതായി 1495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25922 ആയി. 54 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 975 ലേക്കെത്തി. സ്ഥിതി ഗുരുതരമായ മുംബൈയില്‍ രോഗികളുടെ എണ്ണം 15,000 കടന്നു. മുംബൈയില്‍ 15747 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 596 ആയി ഉയര്‍ന്നു.
ധാരാവിയില്‍ 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1000 കടന്നു.40 പേര്‍ ധാരാവിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ധാരാവിയിലെ രാജീവ് നഗര്‍, കമല നഗര്‍, മുകുന്ദ് നഗര്‍ എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ കണ്ടെയ്ന്മെന്റ് സോണുകളിലും, റെഡ് സോണുകളിലും രോഗപ്രതിരോധശേഷി മരുന്നുകള്‍ ബിഎംസി വിതരണം ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്രസേന എത്തിയാല്‍ കൂടുതല്‍ സഹായകമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























