കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ്

മേയ് 19 മുതല്‍ ജൂണ്‍ 2 വരെ കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ആലോചന. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചശേഷം എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് വില്‍പന തുടങ്ങും.
ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും സര്‍വീസുണ്ട്. കൊച്ചി- ചെന്നൈ സര്‍വീസുമുണ്ട്.
കേരള സര്‍വീസുകള്‍ ഇപ്രകാരമാണ്: (ബ്രാക്കറ്റില്‍ പുറപ്പെടുന്ന സമയം)
ഈ മാസം 19: കൊച്ചി- ചെന്നൈ (രാത്രി 9),
20: മുംബൈ- കൊച്ചി (പുലര്‍ച്ചെ 4.45), കൊച്ചി- മുംബൈ (രാവിലെ 8.15), 20: മുംബൈ- കൊച്ചി (രാത്രി 10)
21: കൊച്ചി- മുംബൈ (പുലര്‍ച്ചെ ഒന്ന്), 22: ഡല്‍ഹി- കൊച്ചി (രാവിലെ 9.40), കൊച്ചി - ഡല്‍ഹി (ഉച്ചയ്ക്ക് 2)
25: ഡല്‍ഹി- കൊച്ചി (പുലര്‍ച്ചെ 5.45), കൊച്ചി- ഡല്‍ഹി (രാവിലെ 10), 25: ഡല്‍ഹി- കൊച്ചി (രാത്രി 7.10), കൊച്ചി - ഡല്‍ഹി (രാത്രി 11.30)
ലോക്ഡൗണ്‍ അവസാനിക്കുന്ന ഈ മാസം 17 വരെ നിര്‍ത്തിവച്ചിരുന്ന സബേര്‍ബന്‍ ട്രെയിനുകളടക്കമുള്ളവയുടെ സര്‍വ്വീസ് ഇനിയൊരുത്തരവ് വരെ പുനരാരംഭിക്കില്ല.
ശ്രമിക് ട്രെയിനുകളും സ്‌പെഷല്‍ ട്രെയിനുകളും ഒഴികെ മറ്റെല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ജൂണ്‍ 30 വരെ നേരത്തേ ബുക്കു ചെയ്ത ടിക്കറ്റുകളുടെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും.
ശ്രമിക്, സ്‌പെഷല്‍ ട്രെയിനുകള്‍ തുടരും. 22-നു ശേഷമുള്ള സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് വെയ്റ്റിങ് ലിസ്റ്റുണ്ടാകും. പ്രതിദിനം 300 ശ്രമിക് ട്രെയിനുകള്‍ വരെ ഓടിക്കാവുന്ന വിധം ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























