മണിക്കൂറുകൾ മാത്രം വിശ്രമിച്ചശേഷം ജനിച്ചുവീണ കുഞ്ഞിനെയും എടുത്തു ഭർത്താവ് രാകേഷ് കൗളിനൊപ്പം ആ 'അമ്മ വീണ്ടും നടന്നത് 150 കിലോമീറ്റർ; ലക്‌ഷ്യം 1000 കിലോ മീറ്റർ; അതിഥിതൊഴിലാളികൾ നടക്കുന്നത് കിലോമീറ്ററുകളോളം

കൊവിഡ് മരണതോത് ഉയർന്നതോടെ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. കോവിഡ് ലോക്ക് ഡൗൺ സമയത്ത് നിരവധി അന്യസംസ്ഥാനത്തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്കെത്താൻ നടന്നുകൊണ്ടിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടിയുള്ള ആ നടത്തത്തിൽ പാതിവഴിയിൽ ജീവൻ പൊലിഞ്ഞു പോയവരും നിരവധിയാണ്. ഇപ്പോഴിതാ വീടണയാനുള്ള ആ യാത്രയിൽ നിന്നും മറ്റൊരു വാർത്ത കൂടി നമ്മളെ തേടിയെത്തുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നു സ്വദേശമായ മധ്യപ്രദേശിലെ സത്‍നയിലേക്കു നടന്നു തുടങ്ങുമ്പോൾ അതിഥിത്തൊഴിലാളികളുടെ അംഗസംഖ്യ 16 ആയിരുന്നു.. 1,000 കിലോമീറ്റർ നടന്നെത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ 70 കിലോമീറ്റർ പിന്നിട്ടപ്പോൾ അവരോടൊപ്പമൊരാൾ കൂടി അധികമായി അങ്ങനെ ആ സംഘം 17 പേരായി. ആ സംഘത്തിലുണ്ടായിരുന്ന പൂർണ ഗർഭിണിയായ ശകുന്തള വഴിയരികിൽ പ്രസവിച്ചു. മണിക്കൂറുകൾ മാത്രം വിശ്രമിച്ചശേഷം ജനിച്ചുവീണ കുഞ്ഞിനെയും എടുത്തു ഭർത്താവ് രാകേഷ് കൗളിനൊപ്പം ആ 'അമ്മ വീണ്ടും നടന്നത് 150 കിലോമീറ്റർ! പൂർണ വിശ്രമം വേണ്ട സമയമാണ് എന്നോർക്കണം
ഹൈവേയുടെ അരികിൽ പ്രസവസമയം സഹായത്തിനു സംഘത്തിലെ 4 സ്ത്രീകളുണ്ടായിരുന്നു. തുണയായി നാട്ടുകാരിൽ ചിലരുമെത്തി. ഒരു സിഖ് കുടുംബം കുഞ്ഞിനുള്ള ഉടുപ്പുകളും വെള്ളവും ഭക്ഷണവും നൽകി. മധ്യപ്രദേശ് അതിർത്തിയിലെത്തിയപ്പോൾ പൊലീസ് ഇടപെട്ടു യാത്രാസൗകര്യം ഒരുക്കി നാടായ സത‌്നയിലെത്തിച്ചു. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നെന്നു സത്‌നയിലെ ബ്ലോക്ക് ഓഫിസർ പറയുന്നു.
ലോക്ഡൗണിനെത്തുടർന്നു തൊഴിൽ നഷ്ടമായതോടെയാണ് ഈ മാസം 5ന് ഇവർ നാസിക്കിൽ നിന്നു 1000 കിലോമീറ്റർ നടക്കാൻ തുടങ്ങിയത്.പാർശ്വ വാതകര്തിക്കപെട്ട നിരവധി പേരുണ്ട് നമുക്കിടയിൽ.
മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം നടന്നു പോകുന്ന കുട്ടികളുടെ അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, സ്വന്തമായി വീടില്ലാത്ത വാടക വീട്ടിൽ ജീവിക്കുന്നവർ, ദിവസക്കൂലി തൊഴിലുകളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വാടകയും ഭക്ഷണവും കൂട്ടിമുട്ടിക്കാൻ പാടു പെടുന്നവർ..ചേരിയിൽ പുറമ്പോക്ക് സ്ഥലങ്ങളിൽ താമസിക്കുന്ന മനുഷ്യർ , നാടോടികൾ, അങ്ങനെ ഒട്ടേറെ ഒട്ടേറെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ട്..
പ്രവർത്തി ദിവസങ്ങളിൽ പോലും അര വയറും മുഴു പട്ടിണിയും പുതുമ അല്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ.. ഇവരൊക്കെ കൂടി ചേർന്നതാണ് നമ്മുടെ നാട്..അവരാണ് ഈ നടക്കുന്നത്..പ്രായത്തിന്റെ അവശതകൾ മറന്ന് ..രോഗം മറന്ന് ..പൂർണ ഗർഭിണിയാണെന്ന് മറന്ന്..കാരണം അവർക്കു അവരുടെ ലക്ഷ്യസ്ഥാനത് എത്തിയേ പറ്റു ..അല്ലെങ്കിൽ തൊഴിലില്ലാതെ അരപ്പട്ടിണി മുഴുപട്ടിണിയായി ദുരിതകാലം നരകിച്ച് തീർക്കേണ്ടി വരുന്ന ജന്മങ്ങളാണവർ..അതുകൊണ്ട് അവർ ഇപ്പോഴും നടക്കുകയാണ്..
https://www.facebook.com/Malayalivartha
























