ഇതാണ് പെണ്‍കുട്ടി നല്ല ഉശിരുള്ള പെണ്‍കുട്ടി; മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഭര്‍ത്താവിനെ കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീരയായ വനിത; സുനിതക്ക് കയ്യടിച്ച് ഇന്ത്യ

ഛത്തീസ് ഗഡില്‍ നടന്ന ഒരു സംഭവം. ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ ഭാര്യ നടത്തിയ സാഹസീകത രാജ്യമുഴുവന്‍ അഭിമാനത്തോടെയാണ് പങ്കുവക്കുന്നത്. സുനിത എന്ന യുവതി ഇപ്പോള്‍ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്. ഭോപ്പാല്‍ പറ്റനം പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ സന്തോഷ് കട്ടാമിനെ മെയ് നാലിന് മാവോവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഭര്‍ത്താവിനെ കണ്ടെത്തി തിരിച്ചെത്തിക്കാന്‍ ഛത്തീസ് ഗഡിലെ കൊടുങ്കാട്ടിലൂടെ സുനിത എന്ന യുവതി യാത്ര ചെയ്തത് നാല് ദിവസം. പോലീസുദ്യോഗസ്ഥനായ ഭര്‍ത്താവിനെ കണ്ടെത്തുക മാത്രമല്ല അയാളെ വിട്ടുകിട്ടാന്‍ മാവോവാദി സംഘത്തോട് മണിക്കൂറുകള്‍ നീണ്ട സംഭാഷണം നടത്തി ഒട്ടും വഴങ്ങാതിരുന്ന അവരെ കൊണ്ട് ഒടുവില്‍ അവള്‍ വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതയാക്കി. സുനിതയുടെ ധീരമായ സംഭാഷണത്തിനു മുന്നില്‍ ഒന്നും പറയാനാകാതെ പകച്ചുനില്‍ക്കുകയായിരുന്നു മാവോ വാദികള്‍.
മെയ് നാലിനാണ് ഭോപ്പാല്‍ പറ്റനം പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ സന്തോഷ് കട്ടാമിനെ ബിജാപുരിലെ ഗൊറോണയില്‍ നിന്ന് മാവോവാദികള്‍ തട്ടിക്കൊണ്ട് പോകുന്നത്. ഡ്യൂട്ടികഴിഞ്ഞെത്തിയ സന്തോഷ് വൈകുന്നേരത്തോടെ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കു പോകുകയായിരുന്നു മടങ്ങി വരേണ്ട സമയമായിട്ടും സന്തോഷ് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സുനിതക്ക് ആദി കൂടിയെങ്കിലും തിരിച്ചുവരും എന്ന പ്രത്യാശയില്‍ ആദ്യം അന്വേഷണമൊന്നും നടത്തിയില്ല. കാരണം ജോലിസംബന്ധമായി സന്തോഷ് ചിലപ്പോള്‍ മടങ്ങിയെത്താന്‍ വൈകാറുള്ളത് പതിവായിരുന്നു. പക്ഷേ അടുത്ത ദിവസമായിട്ടും കാണാതായതോടെ സുനിത ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ വിളിച്ച് തിരക്കാന്‍ തുടങ്ങി ദൂരെയുള്ള ബന്ധുക്കളോടും സന്തോഷിനെ തിരക്കി സുനിത. പിന്നീട് രണ്ടു ദിവസത്തിന് ശേഷമാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയ വിവരം സുനിതക്ക് ലഭിച്ചത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ മാവോവാദികളാണ് ഇതിന് പിന്നിലെന്ന് ഉറപ്പായതോടെ സുനിത പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സമാന്തരമായ തിരച്ചില്‍ നടത്തിയെങ്കിലും. സുനിതക്ക് കിട്ടിയ വിവരം അനുസരിച്ച് വിമതസംഘടനകളുടെ താവളമായ ജാഗര്‍ഗുണ്ട ഭാഗത്താണ് ഭര്‍ത്താവുള്ളതെന്ന സൂചന ലഭിച്ചു. ഉടന്‍ തന്നെ സുനിത ആ ഭാഗത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. മെയ് ആറിന് പതിനാല് വയസുള്ള മകള്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍, കുറച്ച് ഗ്രാമീണര്‍ എന്നിവര്‍ക്കൊപ്പം മാവോവാദികളെ തിരഞ്ഞ് സുനിത യാത്ര ആരംഭിച്ചു.
ദുര്‍ഖടമായ പാത എത്തുന്നതുവരെ ബൈക്കിലും പിന്നീട് കാല്‍നടയായും കാട്ടിലൂടെ സഞ്ചരിച്ച് മെയ് 10 ന് ഇവര്‍ മാവോവാദികള്‍ക്കരികിലെത്തി. അനുനയസംഭാഷണം നടത്തിയതിനെ തുടര്‍ന്ന് പിറ്റേദിവസം മാവോവാദികള്‍ ജന്‍-അദാലത്ത് നടത്തി സന്തോഷിനെ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസില്‍ തുടര്‍ന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന താക്കീതും നല്‍കിയാണ് സന്തോഷിനെ വിട്ടത്.
ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ ഏതറ്റം വരെയും പോകുമെന്ന് സുനിത പിന്നീട് പ്രതികരിച്ചു. മറ്റ് രണ്ട് കുട്ടികളെ മുത്തശ്ശിയെ ഏല്‍പിച്ചാണ് സുനിത സന്തോഷിനെ തിരഞ്ഞിറങ്ങിയത്. മെയ് 11 ന് ബിജാപുരില്‍ തിരിച്ചെത്തിയ സന്തോഷിന് മെഡിക്കല്‍ പരിശോധനകള്‍ നടത്തി. സന്തോഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























