24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 3722 പേര്‍ക്ക്; കാര്യങ്ങള്‍ കൈവിട്ടുപോകുന്നു; വാക്സിന് 100 കോടി അനുവദിച്ച് പ്രധാനമന്ത്രി; ഇനിയെന്ത്?

രാജ്യത്തെ കൊവിഡ് കേസുകള്‍ ഞെട്ടിക്കുകയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3722 പുതിയ കോവിഡ് 19 കേസുകളാണ്. രോഗ ബാധയില്‍ 134 പേരാണ് ഇന്ന് മാത്രം മരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 കേസുകളുടെ എണ്ണം 78,003 ആയി ഉയര്‍ന്നു. ഇവരില്‍ 49,219 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്തെ മരണസംഖ്യ 2549 ആയി ഉയര്‍ന്നു. പ്രതിദിനം രാജ്യത്ത് മരണനിരക്ക് കൂടുകയാണ്. രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതി ഉണ്ട്. 33 ശതമാനം പേര്‍ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ കാല്‍ലക്ഷത്തോളം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി എട്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അത് 1100, 1200 ആയിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അങ്ങനെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് 19 കേസുകള്‍ 25,922 ആയി ഉയര്‍ന്നു. 54 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ മരിച്ചത്. മുംബൈ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം 15,000 കടന്നു. മഹാരാഷ്ട്രയ്ക്ക് പുറമേ, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും അഭിപ്രായപ്പെടുന്നത്. സമൂഹവ്യാപനം ഉണ്ടായോ എന്നറിയുന്നതിനുള്ള സീറോ സര്‍വേ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഈ സര്‍വേ പത്തുദിവസം നീണ്ടുനില്‍ക്കും.
അതേസമയം കോവിഡ്19 നെതിരായ പോരാട്ടത്തിനുവേണ്ടി പി.എം. കെയേഴ്‌സ് ഫണ്ട് ട്രസ്റ്റില്‍ നിന്ന് 3100 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി. ഇത് പൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അനുവദിച്ച 3100 കോടിയില്‍ ഏകദേശം 2000 കോടിയോളം രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി മാറ്റിവെയ്ക്കും. കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനായി 1000 കോടിയും കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് 100 കോടി രൂപയും നീക്കിവെക്കും.കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ചതാണ് പി.എം. കെയേഴ്‌സ് ഫണ്ട് ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും അംഗങ്ങളാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുന്നത്. 2000 കോടിയോളമാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്കും വെന്റിലേറ്ററുകള്‍ വിതരണം ചെയ്യും.കുടിയേറ്റതൊഴിലാളികളുടേയും ദരിദ്രരുടേയും ക്ഷേമത്തിനായി നിലവിലുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിനാണ് ആയിരം കോടി അനുവദിച്ചിട്ടുള്ളത്. അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഭക്ഷ്യ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ചികിത്സസഹായത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഗതാഗത ക്രമീകരണത്തിനുമായി സംസ്ഥാനങ്ങളിലേക്ക് ഈ തുക കൈമാറും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ മുഖേന ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ക്കാകും പണം കൈമാറുക. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക സഹായമായിട്ടാണ് 100 കോടി അനുവദിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























