ഇന്ത്യ കിടുക്കുമോ; സ്വദേശി ഉത്പന്നങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മാര്‍ക്കറ്റൊരുക്കാന്‍ പതഞ്ജലി

സ്വദേശി ഉത്പന്നങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മാര്‍ക്കറ്റൊരുക്കാന്‍ പതഞ്ജലി. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഭീമന്മാരായ ഫ്‌ലിപ്പ് കാര്‍ട്ടിനേയും ആമസോണിനേയും വെല്ലുവിളിക്കാനൊരുങ്ങി പതഞ്ജലി. സ്വദേശി ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഒരു ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റ് തുടങ്ങാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. മേഡ് ഇന്‍ ഇന്ത്യ , സ്വദേശി ഉത്പന്നങ്ങളാണ് പതഞ്ജലി ഈ സൈറ്റ് വഴി വില്‍ക്കുന്നത്.
ഓര്‍ഡര്‍ മീ എന്ന പേരിലാണ് സൈറ്റ് ആരംഭിക്കുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം മുന്നോട്ട് വച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആശയത്തെ പിന്തുണച്ച് ബാബ രാംദേവ് രംഗത്തെത്തിയത്.24 മണിക്കൂറും സേവനം നല്‍കുന്ന ഡോക്ടര്‍മാരും ഈ സൈറ്റിനൊപ്പമുണ്ടാകും. ഒപ്പം യോഗയെപ്പറ്റിയുള്ള പാഠ്യവിഷയങ്ങളും ഈ സൈറ്റിലൂടെ നല്‍കും.
ഓര്‍ഡര്‍ മീ സൈറ്റില്‍ കൂടി സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ വിറ്റഴിക്കുള്ളൂവെന്ന് പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി. സ്വദേശി പ്രസ്ഥാനത്തിന് പിന്തുണ നല്‍കാന്‍ പതഞ്ജലി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.2021 ഓടെ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരം നടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























