തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; പ്രശസ്തിക്ക് വേണ്ടി നിസ്സാര ഹർജി നൽകിയതിന് ഒരു ലക്ഷം പിഴ

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ ഓൺലൈൻ മദ്യവിൽപന പരിഗണിക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇതിനിടെ സുപ്രീംകോടതിയില്‍ മദ്യശാലകൾ തുറക്കുന്നത് തടയണമെന്ന ഹര്‍ജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴയും സുപ്രീംകോടതി ചുമത്തി . സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജി തള്ളിയ കോടതി പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. ഇത്തരം നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് കോടതി പിഴയീടാക്കണമെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എല്‍.നാഗേശ്വര റാവു, എസ്.കെ.കൗള്‍, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. 'ഇത്തരത്തിലുള്ള ഹര്‍ജികള്‍ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്. ഞങ്ങള്‍ പിഴ ചുമത്തും.'- ജസ്റ്റിസ് റാവു അഭിപ്രായപ്പെട്ടു.
കമൽ ഹാസന്റെ മക്കൾ നീതി മയ്യം ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ലോക്ഡൗൺ കഴിയുന്നതുവരെ മദ്യശാലകൾ അടച്ചിടണമെന്നു മേയ് 8നു മദ്രാസ് ഹൈക്കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. മേയ് 7 മുതൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ കടകൾ തുറക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും തിരക്ക് നിയന്ത്രണാതീതമാകുന്നതായും നിരീക്ഷിച്ചായിരുന്നു കോടതി ഇടപെടൽ. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്
https://www.facebook.com/Malayalivartha
























