ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയിലും സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലും രോഗികളുടെ എണ്ണത്തില്‍ അതിവേഗം വര്‍ദ്ധനവുണ്ടാകുന്നത് കേന്ദ്രത്തിനു കനത്ത തിരിച്ചടിയാകുന്നു... ലോക്ക് ഡൗണിന് ശേഷവും വാണിജ്യ സ്തംഭനം ? വന്‍ നീക്കത്തിനൊരുങ്ങി മോദി

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയിലും സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലും രോഗികളുടെ എണ്ണത്തില്‍ അതിവേഗം വര്‍ദ്ധനവുണ്ടാകുന്നത് കേന്ദ്രത്തിനു കനത്ത തിരിച്ചടിയാകുകയാണ് .മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ രണ്ടു മേഖലകളിലേക്കും ലോക്ക് ഡൗണ്‍ കാലാവധി വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലും വലിയ ആഘാതം ഉണ്ടാക്കും .സാമ്പത്തിക വിദഗ്ദ്ധരുടെ ആഭിപ്രായങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് ഇനിയെന്ത് ചെയ്യാന്‍ കഴിയും എന്ന വിഷാദത്തിലാണ് കേന്ദ്രസര്‍ക്കാര്‍
മുംബൈയില്‍ രോഗവ്യാപനം തടയാന്‍ തുടക്കം മുതല്‍ തന്നെ ഉദ്ധവ് താക്കറെ നടപടികള്‍ കൈകൊണ്ടിട്ടും കാര്യങ്ങള്‍ കൈവിട്ടു പോയ അവസ്ഥയാണ് .ധാരാവിയില്‍ മാത്രം കേരളത്തിലുള്ള മൊത്തം രോഗികളുടെ പത്തുമടങ്ങിലധികം വരും .കോവിഡ് മരണനിരക്കില്‍ 1000 പിന്നിട്ട ഇന്ത്യയിലെ ഏക സംസ്ഥാനമായിരിക്കെ കുറഞ്ഞത് രണ്ടു മാസത്തെക്കെങ്കിലും ലോക്ക് ഡൗണ്‍ വ്യാപിപ്പിക്കണ്ടേ അനിവാര്യത നിലനില്‍ക്കുന്നു
.ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയില്‍ 1,576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 29,100 രോഗികള്‍ ആണ് സംസ്ഥാനത്തുള്ളത് . 24 മണിക്കൂറിനിടെ 49 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് . ഇതോടെ ആകെ മരണം 1068 ഉയര്‍ന്നു . മുംബൈയില്‍ മാത്രം 933 കേസുകളും 34 മരണവും റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് ഹോട്‌സ്‌പോട്ടുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടി. മുംബൈ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഈമാസം 31വരെ അടഞ്ഞുകിടക്കും. മുംബൈയ്ക്ക് പുറമെ രോഗവ്യാപനം കൂടിയ പുണെ, ഔറംഗാബാദ്, സോലാപൂര്‍, സാംഗ്ലി ജില്ലകളിലാണ് ലോക്ഡൗണ്‍ നീട്ടയത്. കൊറോണ മുക്തമെന്നു പ്രഖ്യാപിച്ച ഗോവയിലും മണിപ്പുരിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ ദുബായില്‍ നിന്നും മംഗളൂരുവില്‍ മടങ്ങിയെത്തിയവരും, 11 പേര്‍ ബെംഗളൂരു ശിവാജി നഗറിലെ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. 16 പേര്‍ മുംബൈയില്‍ നിന്ന് മടങ്ങി എത്തിയവരാണ്. അതിനാല്‍ തന്നെ ഇനിയും എത്രനാള്‍ അടച്ചിടേണ്ടി വരും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല .സ്ഥിതിഗതികള്‍ അനുനിമിഷം രൂക്ഷമാകുന്ന സാഹചര്യം ആയതിനാല്‍ തന്നെ കണക്കുകള്‍ പരിഗണിക്കച്ചെങ്കിലും ലോക്ക് ഡൌണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടുമ്പോള്‍ അത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തന്നെ കൂടുതല്‍ ക്ഷീണിപ്പിക്കുകയാണ് .ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക മേല്‍നോട്ടം അനിവാര്യമായി ഉയരുന്നത്
"
https://www.facebook.com/Malayalivartha
























