കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയെ മറികടന്ന് ഇന്ത്യ... കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്, രോഗബാധിതര്‍ 85,000പിന്നിട്ടു

കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യ ആകാവുന്ന എല്ലാവഴികളും ശ്രമിക്കുകയാണ്.എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകള്‍ .. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 85,000 കടന്നിരിക്കുകയാണ് . കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി. ഇത് വരെ 85,546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.. 2746 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗ ബാധിതര്‍ ചൈനയുടെ എണ്ണത്തേക്കാള്‍ കടന്നാണ്എങ്കിലും ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണ് 3.2 ശതമാനം. 5.5 ശതമാനമാണ് ചൈനയിലെ മരണനിരക്ക്.
മഹാരാഷ്ട്രയില്‍ 1,576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 29,100 ആണ് . 24 മണിക്കൂറിനിടെ 49 മരണം. ആകെ മരണം 1068. മുംബൈയില്‍ മാത്രം 933 കേസുകളും 34 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 പിന്നിട്ടു. 434 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10,108 ആയി. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 71 ആയി.
കോവിഡ് ഹോട്‌സ്‌പോട്ടുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടി. മുംബൈ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഈമാസം 31വരെ അടഞ്ഞുകിടക്കും. മുംബൈയ്ക്ക് പുറമെ രോഗവ്യാപനം കൂടിയ പുണെ, ഔറംഗാബാദ്, സോലാപൂര്‍, സാംഗ്ലി ജില്ലകളിലാണ് ലോക്ഡൗണ്‍ നീട്ടയത്. കൊറോണ മുക്തമെന്നു പ്രഖ്യാപിച്ച ഗോവയിലും മണിപ്പുരിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. പുതുതായി 69 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1056 ആയി; മരണം 36.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ ദുബായില്‍ നിന്നും മംഗളൂരുവില്‍ മടങ്ങിയെത്തിയവരും, 11 പേര്‍ ബെംഗളൂരു ശിവാജി നഗറിലെ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. 16 പേര്‍ മുംബൈയില്‍ നിന്ന് മടങ്ങി എത്തിയവരാണ്. ബെംഗളൂരു നഗരത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 202 ആയി. ഒരാഴ്ചയായി കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്. അതേസമയം മൈസൂരു കോവിഡ് മുക്തമായി. ചികിത്സയിലിരുന്ന 88 പേരും സുഖപ്പെട്ടു.
https://www.facebook.com/Malayalivartha
























