യാത്രയ്ക്കിടെ ചെരുപ്പ് പൊട്ടിയിട്ടും പൊരിവെയിലില്‍ ചെരിപ്പിടാതെ നടന്ന കുടിയേറ്റ തൊഴിലാളിയോട് മാധ്യമപ്രവര്‍ത്തകന്‍ ചെയ്തത്...

ഇന്ത്യയുടെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ പാളയണത്തെകുറിച്ചാണ് ലോക്കഡോണ്‍ കാലത്ത് നമ്മളെത്തേടിയെത്തുന്ന വാര്‍ത്തകളില്‍ അധഃചികവും.പലായനത്തിന് ദൃശ്യങ്ങള്‍ കുറച്ചൊന്നുമല്ല നമ്മളെ നൊമ്പരപെടുത്തുന്നത്.മധ്യപ്രദേശില്‍നിന്ന് മഹാരാഷ്ട്രയിലെ വീട്ടിലേക്ക് നടന്നുപോയ കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ ഗര്‍ഭിണിയായ യുവതി വഴിമധ്യേ പാതയോരത്ത് പ്രസവിച്ചു. വിശ്രമമില്ലാതെ വീണ്ടും 150 കിലോമീറ്ററിലേറെ ഇവര്‍ നടന്നു. ഉത്തര്‍പ്രദേശില്‍നിന്ന് മധ്യപ്രദേശിലേക്കുള്ള യാത്രക്കിടെ 28കാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇവര്‍ പ്രസവത്തിന് മുമ്പ് 500 കിലോമീറ്ററാണ് നടന്നത്.
ഈ വര്‍ത്തകള്‍ക്കെല്ലാം ഒപ്പം അല്പം ആശ്വാസത്തിന് വക നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് ഹരിയാനയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നത്.
ഏത് ദുരിതവും സഹിച്ച് നാടണയാനുള്ള പ്രയാണത്തിലാണ് അതിഥി തൊഴിലാളികള്‍.. യാത്രയ്ക്കിടെ ചെരുപ്പ് പൊട്ടിയിട്ടും ടാര്‍ റോഡിലെ ചൂടില്‍ ചവിട്ടി നടന്നുതളര്‍ന്ന തൊഴിലാളിക്ക് സ്വന്തം ഷൂ അഴിച്ചു നല്‍കി വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍. ബിബിസി റിപ്പോര്‍ട്ടര്‍ സല്‍മാന്‍ രവിയാണ് കുടിയേറ്റ തൊഴിലാളിക്ക് തന്റെ ചെരുപ്പഴിച്ച് നല്‍കി രാജ്യത്തിന്റെ ആകെ കയ്യടി നേടിയിരിക്കുന്നത്
ഹരിയാനയില്‍ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താര്‍പുറിലേക്ക് കാല്‍നടയായി യാത്ര തുടങ്ങിയ സംഘത്തെ ഡല്‍ഹിയില്‍ വെച്ചാണ് ബിബിസി സംഘം കണ്ടത്. സംസാരത്തിനിടെയാണ് സംഘത്തിലെ ഒരാളുടെ കാലില്‍ ചെരുപ്പ് ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചോദിച്ചപ്പോള്‍ ചെരുപ്പ് പൊട്ടിയെന്നായിരുന്നു ആ വ്യക്തിയുടെ മറുപടി. നിങ്ങള്‍ക്ക് കുറേ ദൂരം പോവാനുള്ളതല്ലേ തന്റെ ഷൂ ഇട്ടോളൂ എന്ന് പറഞ്ഞുകൊണ്ട് ഉടന്‍ തന്നെ റിപ്പോര്‍ട്ടര്‍ തന്റെ കാലിലെ ഷൂ അഴിച്ച് തൊഴിലാളിക്ക് നല്‍ക്കുകയായിരുന്നു . അതിനു ശേഷം ചെരിപ്പിടാതെ തന്റെ റിപ്പോര്‍ട്ടിങ് തുടര്‍ന്നു.
ബിബിസി ഫെയ്സ്ബുക്ക് പേജില്‍ തത്സമയം പങ്കുവെച്ച വീഡിയോയില്‍ ആളുകള്‍ സല്‍മാന്‍ രവിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. റിപ്പോര്‍ട്ടറുടേത് മാതൃകാപരമായ പെരുമാറ്റം ആണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.
അതേസമയം, സര്‍ക്കാര്‍ ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു തൊഴിലാളികളുടെ പരാതി. പലയിടത്തുനിന്നും പോലീസ് തങ്ങളെ മര്‍ദിക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ സമ്മതിക്കുന്നില്ല. ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കുന്നില്ല. പ്രധാനമന്ത്രി ചെയ്യുന്നതെല്ലാം ശരിയാണ്, പക്ഷെ പാവങ്ങളെക്കൂടി ഓര്‍ക്കണമെന്ന് തൊഴിലാളികള്‍ പറയുന്നു.
അവര്‍ക്കിടയില്‍ കൈക്കുഞ്ഞുങ്ങളുണ്ട്, ഗര്‍ഭിണികളുണ്ട്, വയോധികരുണ്ട്, രോഗികളുണ്ട്. എന്നാല്‍, ജീവിച്ചിരിക്കുക മാത്രം അതിജീവന ലക്ഷ്യമായി കാണാവുന്ന തൊഴിലാളികള്‍ക്ക് കിലോമീറ്ററുകള്‍ നീളുന്ന പാതകളും കത്തുന്ന വെയിലും വിശപ്പും ദാഹവുമൊന്നും തടസമല്ല..ഒന്നുകില്‍ രോഗം ബാധിച്ച് മരണം, അല്ലെങ്കില്‍ പട്ടിണി മരണം എന്ന യാഥാര്‍ഥ്യത്തില്‍നിന്നാണ് കൈയിലെടുക്കാവുന്നത് മാത്രമെടുത്ത്, എന്ന് പൂര്‍ത്തിയാകുമെന്ന് നിശ്ചയമില്ലാത്ത പലായനത്തിന് തൊഴിലാളികള്‍ തയ്യാറാകുന്നത്
https://www.facebook.com/Malayalivartha
























