ഇതാവണം ലോകബാങ്ക്.... പാവപ്പെട്ടവര്‍ക്കുള്ള സഹായപദ്ധതികള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് 100 കോടി ഡോളര്‍ (7594 കോടി രൂപ) അനുവദിച്ചു, ലോകബാങ്കിനു കയ്യടിച്ച് രാജ്യം

ഇതാവണം ലോകബാങ്ക് ,അര്‍ഹതപെട്ടവനാണ് യഥാര്‍ത്ഥ സാഹായം നല്‍കേണ്ടത് .കോവിഡ് വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഒന്നരമാസത്തിലധികമായി നടത്തിവരുന്ന ലോക്ക് ഡൗണിന് ജാതിമത ഭേദമന്യേ വലിയ പിന്തുണയാണ് നല്‍കിവരുന്നത് .കോടിക്കണക്കിനു ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നമ്മുടെ ഈ രാജ്യത്തു ഇപ്പോഴും സമയത്ത് ഭക്ഷണം ലഭ്യമല്ലാത്തവരുണ്ട് എന്നത് വാസ്ഥവമാണ് .പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കകം ഏതാനും ചില തൊഴിലാളികള്‍ ദീര്‍ഘദൂരം നടന്നതിന്റെ ഭാഗമായി
മരണപ്പെട്ട അവസ്ഥ വരെ ഉണ്ടായിരുന്നു . വൈറസിനെതിരെ ഇന്ത്യയുടെ പ്രതിരോധ നടപടികള്‍ തൃപ്തികരമാണെങ്കില്‍ കൂടി രോഗവ്യാപനം മഹാരാഷ്ട്രയിലും ഗുജറാത്തിലും അനിയന്ത്രിതമായി തുടരുകയാണ് .കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഉത്തേജനം നല്‍കുവാനായി സാമ്പത്തിക പാക്കേജ് നല്‍കാന്‍ കേന്ദ്രം സന്നദ്ധമാകുമ്പോഴും പ്രശ്‌നങ്ങള്‍ തീരുന്നില്ല .ലോകത്താകമാനം സമ്പത്ത് വ്യവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെങ്കില്‍ ഇന്ത്യ പിടിച്ചു നില്‍ക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളു
പാവപ്പെട്ടവര്‍ക്കുള്ള സഹായപദ്ധതികള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് 100 കോടി ഡോളര്‍ (7594 കോടി രൂപ) അനുവദിച്ചു. കോവിഡ് പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം അതിഥിത്തൊഴിലാളികളടക്കം പാവപ്പെട്ടവര്‍ക്കു പണവും ഭക്ഷണവും ഉറപ്പാക്കാനാണിത്. നേരത്തേ ആരോഗ്യരംഗത്തിനായി 100 കോടി ഡോളര്‍ അനുവദിച്ചതിനു പുറമേയാണിത്. ഇത് വലിയ ആശ്വാസമേകുന്ന നടപടി തന്നെയാണ് .പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്ന പദ്ധിതിയുടെ ഭാഗമായി
ഈ തുക വിനിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്ററെ ആലോചനയിലുള്ളത് .ഈ സാമ്പത്തിക വര്‍ഷം 75 കോടി ഡോളറും അടുത്ത വര്‍ഷം 25 കോടി ഡോളറും നല്‍കും. ആദ്യഘട്ടമാണു ഗരീബ് കല്യാണ്‍ യോജനയ്ക്കായി ഉപയോഗിക്കുക. പൊതുവിതരണ സമ്പ്രദായം, നേരിട്ടുള്ള ധനസഹായ പദ്ധതികള്‍, കോവിഡ് പ്രതിരോധരംഗത്തുള്ള പ്രവര്‍ത്തകര്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍, അതിഥിത്തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമുള്ള പദ്ധതികള്‍ എന്നിവയ്ക്കായി ഇതു വിനിയോഗിക്കും. രണ്ടാം ഘട്ടത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ വ്യാപിപ്പിക്കാനും പ്രാദേശിക വിതരണ സംവിധാനങ്ങള്‍ ഉറപ്പാക്കാനുമാകും തുക വിനിയോഗിക്കുക.
ഇന്ത്യയിലെ തൊഴിലാളികളില്‍ 90% പേരും അസംഘടിത മേഖലയിലാണെന്നും ഇവര്‍ ദാരിദ്ര്യരേഖയ്ക്കു തൊട്ടുമുകളിലാണെന്നും ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. ഇതിനു പുറമേ 90 ലക്ഷത്തോളം അതിഥിത്തൊഴിലാളികളുമുണ്ട്. ഇവരുടെ സുരക്ഷാ ഉറപ്പു വരുത്തുന്നതിനും ,രാജ്യത്താകമാനം ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിനും ,മെച്ചപ്പെട്ട ജീവിത നിലവാരത്തിനും ഈ തുക ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തല്‍ .സഹായത്തില്‍ 55 കോടി ഡോളര്‍ രാജ്യാന്തര വികസന അസോസിയേഷനില്‍ നിന്നുള്ള വായ്പയാണ്; 20 കോടി ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റില്‍ (ഐബിആര്‍ഡി) നിന്നുള്ള വായ്പയും. അടുത്ത വര്‍ഷത്തെ 25 കോടിയും ഐബിആര്‍ഡിയില്‍ നിന്നാകും എന്നും ലോകബാങ്ക് വ്യക്തമാക്കി
"
https://www.facebook.com/Malayalivartha
























