ഇളവുകളില്‍ തീരുമാനമുണ്ടാകും... നാലാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് സൂചന, രാജ്യത്തെ മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

നാലാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.രാജ്യത്തെ മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അടുത്തഘട്ടത്തില്‍ ഏര്‍പ്പടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.. തിങ്കളാഴ്ചയാണ് ലോക്ഡൗണിന്റെ പുതിയ ഘട്ടം ആരംഭിക്കേണ്ടത്. പുതുിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറപ്പെടുവിക്കുമെന്നാണ് സൂചന
ലോക്ഡൗണ്‍ നീളുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാലാം ഘട്ട ലോക്ഡൗണില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ അയവു വരുത്തുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഗ്രീന്‍ സോണുകളില്‍ തിയേറ്ററുകള്‍ മാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ഒഴികെയുള്ളവ അനുവദിക്കുമെന്ന് സൂചനയുണ്ട്. ചില പ്രത്യേക സര്‍വീസുകള്‍ക്ക് പുറമെ റെയില്‍വെ സ്ഥിരം യാത്ര സര്‍വീസ് ഈ ഘട്ടത്തിലും ആരംഭിക്കില്ല. വ്യോമ ഗതാഗതവും തല്‍ക്കാലം ഉണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗതം ആരംഭിക്കുന്ന കാര്യം ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കുമെന്നാണ് സൂചന. തീവ്രമേഖലകള്‍ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനിടയുണ്ട്. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും അനുമതി നല്‍കുമെന്നാണ് സൂചന. എല്ലാ മേഖലകളും തുറക്കണമെന്നാണ് ദില്ലി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സോണുകള്‍ നിശ്ചയിക്കാന്‍ അടക്കമുള്ള അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന് ചില മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.അമിത് ഷായുടെ യോഗത്തില്‍ മുഖ്യമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
സാമ്പത്തിക മേഖലയെ സഹായിക്കുന്ന രീതിയിലിയാരിക്കും അടുത്ത ലോക്ഡൗണ്‍ എന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. ഇക്കാര്യം ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ഇപ്പോഴും കോവിഡ് വ്യാപനം തുടരുകയാണ്. മുംബൈ, ചൈന്നൈ, അഹമ്മദ്ബാദ്,സൂറത്ത്, ഇന്റോര്‍, പൂനെ എന്നിവിടങ്ങളില്‍ നാലാംഘട്ടത്തിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മഹാരാഷ്ട്രയിലാണ് ഇപ്പോഴും ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ളത്.
മുഴുവന്‍ ജില്ലകളെയും ഏതെങ്കിലും ഒരു സോണില്‍ പെടുത്തുന്നിതിനോട് മിക്ക സംസ്ഥാനങ്ങള്‍ക്കും യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് സോണുകള്‍ തിരിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകണമെന്നാണ് പല മുഖ്യമന്ത്രിമാരും ആവശ്യപ്പെടുന്നത്.
കേരളത്തില്‍ കണ്‍ടയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇവിടെ ആളുകളുടെ സഞ്ചാരത്തിനടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എന്നാല്‍ മറ്റിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തും. എന്നാല്‍ ആളുകള്‍ കൂടി നില്‍ക്കാന്‍ അനുവദിക്കില്ല, തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും.
തെലങ്കാന ഇതിനകം തന്നെ ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്. ബംഗാളിലും ലോക്ഡൗണ്‍ നീ്ട്ടിയേക്കുമെന്ന് സൂചനയുണ്ട്.
മാര്‍ച്ച് 24 നാണ് ഇന്ത്യയില്‍ ആദ്യമായി ലോക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് ഏപ്രില്‍ 14നും മെയ് മൂന്നിനും ലോക്‌ഡൌണ്‍ നീട്ടുകയായിരുന്നു
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുദിവസമായി രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം 85,215 രോഗികളാണ ഉള്ളത്. 2649 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ചൈനയെക്കാള്‍ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മരണ നിരക്കിന്റെ കാര്യത്തില്‍ ചൈനയെക്കാള്‍ മെച്ചമാണ് ഇന്ത്യയുടെ സ്ഥിതി. 4633 പേരാണ് ചൈനയില്‍ മരിച്ചത്. ചൈനയുടെ മരണനിരക്ക് 5.5 ശതമാനമാണെങ്കില്‍ ഇന്ത്യയുടെത് അത് 3.2 ശതമാനം മാത്രമാണ്. മൂന്ന് ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ച് ലോകത്തെമ്പാടുമായി മരിച്ചത്.
"
https://www.facebook.com/Malayalivartha
























