Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആംആദ്മിയില്‍ തമ്മിലടി രൂക്ഷം: പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി

28 MARCH 2015 01:34 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

 -ഡല്‍ഹിയില്‍ തരംഗമായി മാറി അധികാരത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമാക്കിക്കൊണ്ട് നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി. ഇതോടെ പാര്‍ട്ടിയിലെ ഭിന്നതകള്‍ മറ നീക്കി പുറത്തെത്തി. ഇരു പക്ഷത്തെയും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും തെരുവുയുദ്ധവും നടത്തുന്നതു വരെയെത്തി ഡല്‍ഹിയിലെ കാര്യങ്ങള്‍. ഇരുവരെയും പുറത്താക്കിയതോടെ ആംആദ്മി പാര്‍ട്ടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമ്പൂര്‍ണ്ണ ആധിപത്യമായി.
എഎപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിനെ കെജ് രിവാള്‍ പക്ഷം തടഞ്ഞിരുന്നു. യോഗത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗേന്ദ്രയാദവും സംഘവും വേദിക്കുപുറത്ത് കുത്തിയിരുന്നു. ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ചിലരെ യോഗവേദിയിലേക്ക് കടത്തി വിട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ യോഗവേദിക്ക് പുറത്ത് തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ യാദവിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് യോഗവേദിയായ കാലിസ്റ്റ് റിസോര്‍ട്ടില്‍ പൊലീസിനെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിരുന്നു.
കെജ് രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകരാണു യോഗേന്ദ്രയാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും തടയാനും ശ്രമിച്ചത്. ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍ മുദ്രവാക്യവും വിളിച്ചു. വിമത നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നാണ് സൂചന.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, പ്രഫ. അനന്ത് കുമാര്‍ എന്നിവരെ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കാന്‍ കേജ്‌രിവാള്‍ പക്ഷം കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു. ഇതാണ് ഇന്നത്തെ യോഗത്തില്‍ സംഭവിച്ചത്. എന്നാല്‍, പാര്‍ട്ടി ഭരണഘടനപ്രകാരം അച്ചടക്ക ലംഘനത്തിനു നടപടി സ്വീകരിക്കാനുള്ള അധികാരം പാര്‍ട്ടി ലോക്പാലിനാണ്. അതിനാല്‍ പുറത്താക്കല്‍ നടപടി എളുപ്പമാകില്ല. പക്ഷേ ആംആദ്മിയുമായുള്ള ബന്ധം സ്വയം വിച്ഛേദിക്കാനാണ് പ്രശാന്ത് ഭൂഷണിന്റേയും യോഗേന്ദ്ര യാദവിന്റേയും നീക്കം.
അസത്യങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, കേജ്‌രിവാള്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു, ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു ഭരണഘടന നീക്കി, കളങ്കിതര്‍ക്കു ടിക്കറ്റ് നല്‍കി, നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും കൂടിക്കാഴ്ചയ്ക്കു സമയമനുവദിച്ചില്ല തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിരയാണ് വിമതപക്ഷം ഉന്നയിക്കുന്നത്. നിര്‍വാഹക സമിതിയിലേക്കു സ്വന്തക്കാരെ നിര്‍ദ്ദേശിച്ചു, ചര്‍ച്ചയില്‍ അംഗീകരിക്കുന്ന കാര്യങ്ങള്‍ പുറത്തു തള്ളിപ്പറയുന്നു തുടങ്ങിയ പ്രത്യാരോപണങ്ങളുമായി അശുതോഷ്, സഞ്ജയ് സിങ്, ആശിഷ് ഖേതന്‍ തുടങ്ങി കേജ്‌രിവാള്‍ പക്ഷക്കാരും രംഗത്തെത്തി.
സംസ്ഥാനജില്ലാ കണ്‍വീനര്‍മാര്‍, ദേശീയ നിര്‍വാഹക സമിതിയംഗങ്ങള്‍, വിവിധ മേഖലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 50 പേര്‍ എന്നിവരടങ്ങുന്നതാണു കൗണ്‍സില്‍. എന്നാല്‍, തങ്ങളെ അനുകൂലിക്കുന്നവരെ മാത്രമാണു കേജ്‌രിവാള്‍ പക്ഷം ക്ഷണിച്ചതെന്ന് ആരോപണമുണ്ട്. കേരളത്തില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ലായിരുന്നു.
അതിനിടെ ഡല്‍ഹി എംഎല്‍എമാരെ ഉള്‍പ്പെടുത്തി കേജ്‌രിവാള്‍ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ചതായി യോഗേന്ദ്ര യാദവ് പക്ഷം ആരോപിച്ചു. മാപ്പ് എഴുതിത്ത്ത്ത്ത്തന്നെങ്കിലും ബാഹ്യ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങി യോഗേന്ദ്ര യാദവ് സമവായം അട്ടിമറിച്ചെന്നാണു മറുഭാഗത്തിന്റെ മറുപടി. വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇരുപക്ഷവും ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (7 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

Malayali Vartha Recommends