ഒമാനിലെയും സൗദി അറേബ്യയിലെയും പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഫുറാത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സൗത്ത് അഷ്ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും ദോഫാര്‍ ഗവര്‍ണേറ്റിന്റെ ചില ഭാഗങ്ങളിലുമാണ് ഇടിയോടുകൂടിയ മഴ ലഭിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ മേഖലയില്‍ മഴ കനക്കുമെന്നും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.
അതേസമയം, സൗദി അറേബ്യയില്‍ ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാദ്ധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൗദിയില്‍ മഴ ശക്തമാകുന്നത് ഏപ്രില്‍ മാസങ്ങളിലാണ്. ഇക്കൊല്ലം ഏപ്രിലില്‍ മിക്ക പ്രദേശങ്ങളിലും ശരാശരിയിലധികം മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ഇതിനൊപ്പം ചിലയിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാനും സാദ്ധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു.
https://www.facebook.com/Malayalivartha


























