ഇന്ത്യയിലെ കൊറോണ രോഗവിമുക്തി നിരക്ക് 38.73 %

കോവിഡ് ബാധിച്ചുള്ള മരണനിരക്ക് ആഗോളതലത്തില്‍ ലക്ഷം പേരില്‍ 4.1 % പേര്‍ എന്നായിരിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് 0.2 മാത്രം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,350 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 39,174 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി. കോവിഡ് ബാധിതരുടെ രോഗമുക്തി നിരക്ക് 38.73 ശതമാനം ആയി ഉയര്‍ന്നു. 3163 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. 4970 പേര്‍ക്ക് പുതുതായി രോഗം സ്ഥരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1,01,139 ആയി. 134 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു.
രാജ്യത്ത് ഇന്നലെ മാത്രം 1,08,233 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇപ്പോള്‍ ഇന്ത്യയില്‍ 58,802 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2.9 ശതമാനം മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. വിവിധ ലാബുകളിലായി 24,25,742 സാംപിളുകളില്‍ ഇതുവരെ പരിശോധന നടത്തി. ജനുവരിയില്‍ രാജ്യത്ത്, ഒരു ലബോറട്ടറിയില്‍ മാത്രമാണ് കോവിഡ് പരിശോധന സൗകര്യം ഉണ്ടായിരുന്നത്. നിലവില്‍ 385 സര്‍ക്കാര്‍ ലാബുകളിലും 158 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന നടത്താന്‍ സാധിക്കും.
ഗുജറാത്തില്‍ 11,745 പേര്‍ക്ക് സ്ഥിരീകരിച്ചു. 4,804 പേര്‍ മുക്തരായി. 7,273 പേര്‍ ചികിത്സയില്‍. മരണം 694. ഡല്‍ഹിയില്‍ 10,054 പേര്‍ക്ക് സ്ഥിരീകരിച്ചു. 4,485 പേര്‍ മുക്തരായി. 5401 പേര്‍ ചികിത്സയില്‍. 168 മരണം. മഹാരാഷ്ട്രയില്‍ 35,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,437 പേര്‍ മുക്തരായി. 25,372 ചികിത്സയിലാണ്. 1,249 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 11,760 പേര്‍ക്ക് സ്ഥിരീകരിച്ചു. 4,406 പേര്‍ മുക്തരായി. 7,273 പേര്‍ ചികിത്സയിലാണ്. 81 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 5,236 പേര്‍ക്ക് സ്ഥരീകരിച്ചു. 2,435 പേര്‍ മുക്തരായി. 2,549 പേര്‍ ചികിത്സയില്‍. മരണം 252. ബംഗാളില്‍ 2825 പേര്‍ക്ക് സ്ഥിരീകരിച്ചു. 1,006 പേര്‍ മുക്തരായി. 1575 പേര്‍ ചികിത്സയില്‍. 244 മരണം.
https://www.facebook.com/Malayalivartha
























