കനത്ത ആശങ്കകളെ തെല്ലും ഭയപ്പാടില്ലാതെ നേരിട്ടതിന്റെ ആശ്വാസത്തില്‍ ദേശീയ ദുരന്ത നിവാരണ സേന... മൂന്നു മണിക്കൂറിനുള്ളില്‍ പതിനൊന്നു ലക്ഷം പേരെ ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സുരക്ഷിത മേഖലകളിലേക്ക് മാറ്റിപാര്‍പ്പിച്ച് സേന

കനത്ത ആശങ്കകളെ തെല്ലും ഭയപ്പാടില്ലാതെ നേരിട്ടതിന്റെ ആശ്വാസത്തിലാണ് ദേശീയ ദുരന്ത നിവാരണ സേന .കഴിഞ്ഞ രണ്ടു ദിവസങ്ങളോളം രാവെന്നോ പകലെന്നോ ഇല്ലാതെ വിലപ്പെട്ട ജീവനുകള്‍ക്ക് കാവല്‍ നില്‍ക്കുന്നതിനു ഫലം കണ്ടു തുടങ്ങി എന്ന് വ്യക്തമാകുന്ന തരത്തിലാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
നിലവില്‍ പതിനൊന്നു ലക്ഷത്തിലധികം പേരെ ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സുരക്ഷിത മേഖലകളിലേക്ക് മാറ്റിപാര്‍പ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ് .അവര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ഉടന്‍ എത്തിച്ചേരും എന്നാണ് അറിയിപ്പ് .കൂടാതെ ബംഗാളില്‍ നിന്നും ഉള്ള മൂന്നു ലക്ഷത്തിലധികം വരുന്ന തീരദേശനിവാസികളെ ഒഴുപ്പിച്ചുകൊണ്ടുള്ള നടപടി പൂര്‍ത്തീകരിച്ചതായും ഇതിനോടകം വ്യക്തമായിരിക്കുകയാണ് .ഇന്നലെ ഉച്ചയോടെ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ 'ഉംപുന്‍'ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു .മണിക്കൂറില്‍ 270 കിലോമീറ്ററിലധികം വേഗത്തില്‍ തീരദേശമേഖല ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നു എന്നായിരുന്നു അറിയിപ്പ് .എന്നാല്‍ കാറ്റിന്റെ
വേഗത്തിലുണ്ടായ കുറവ് ജനങ്ങള്‍ക്കും രക്ഷാസേനയ്ക്കും കനത്ത ആശ്വാസം പകരുന്നതാണ് .
എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടു വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങിയ വന്‍ ചുഴലിക്കാറ്റ് 'ഉംപുന്‍' ഇന്ന് ഉച്ചയ്ക്കു ശേഷമോ വൈകിട്ടോ ബംഗാളില്‍ കര തൊടും എന്നാണ് പുതിയ വിലയിരുത്തല്‍ . ബംഗാളിലെയും ഒഡീഷയിലെയും തീരദേശ ജില്ലകളില്‍ നിന്ന് ലക്ഷക്കണക്കിനാളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റി. കേരളത്തില്‍ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.21 വര്‍ഷത്തിനു ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ വമ്പന്‍ ചുഴലിക്കാറ്റുകള്‍ ഏറ്റവും കൂടുതല്‍ തവണ രൂപം കൊണ്ടിട്ടുള്ള അപകട മേഖലയായി വീണ്ടും ബംഗാള്‍ ഉള്‍ക്കടല്‍ മാറുമ്പോള്‍ ആശങ്കയോടെ ബംഗാളും ഒഡീഷയും. 'സൂപ്പര്‍ സൈക്ലോണ്‍' ഉഗ്രത വിട്ട് ശക്തി അല്‍പം ക്ഷയിച്ചെങ്കിലും കാറ്റിന്റെ ഭീഷണി തുടരുകയാണ്.അതിനാല്‍ തന്നെ തീരദേശവാസികള്‍ സദാ ജാഗരൂഗരായിരിക്കണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞിരിക്കയുന്നത്
കൊല്‍ക്കത്ത ഉള്‍പ്പെടെ ബംഗാളിലെ പല പ്രദേശങ്ങളിലും ഒഡീഷയുടെ തീരമേഖലകളിലും മഴ തുടങ്ങി. ബംഗാളില്‍ ഈസ്റ്റ് മേദിനിപുര്‍, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഒഡീഷയില്‍ ജഗത്സിങ്പുര്‍, കേന്ദ്രപറ, ഭദ്രക്, ജജ്പുര്‍, ബാലസോര്‍ എന്നിവിടങ്ങളിലുമാണ് ഏറ്റവുമധികം നാശനഷ്ടം പ്രതീക്ഷിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ മണിക്കൂറുകളായി രക്ഷ പ്രവര്‍ത്തനം നടത്തി വരികയാണ് ഇന്നും നാളെയും ബംഗാളിലേക്കുള്ള ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ ഒഴിവാക്കണമെന്നു റെയില്‍വേയോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഒഡീഷയില്‍ 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തയാറെടുപ്പുകളാണു നടത്തുന്നത്. ബംഗ്ലാദേശും തീരപ്രദേശങ്ങളിലുള്ള 20 ലക്ഷം പേരെ ഒഴിപ്പിക്കുന്നു.ഇനിയും അഞ്ചുലക്ഷത്തിലധികം വരുന്ന ആളുകളെ കൂടി ഒഴുപ്പിക്കാന്‍ സാധ്യത ഉള്ളതായി സൂചനയുണ്ട് . ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 520 കിലോമീറ്റര്‍ തെക്കു മാറിയും ബംഗാളിലെ ദിഗയില്‍ നിന്ന് 670 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറു മാറിയും ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ്, മധ്യ ഭാഗത്തായി കേന്ദ്രീകരിച്ചു നിലകൊണ്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വേഗം പ്രാപിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് തീരം തൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























