കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍വിതരണം 21-നു തുടങ്ങും, മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കാണ് വിതരണം...ഇഷ്ടമുള്ള റേഷന്‍കടകളില്‍നിന്ന് ഭക്ഷ്യധാന്യക്കിറ്റ് ആവശ്യപ്പെട്ടവര്‍ക്ക് ഇന്നു മുതല്‍ കിറ്റ് നല്‍കും

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍വിതരണം 21-നു തുടങ്ങും. മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കാണ് വിതരണം. കാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ചുകിലോവീതം ഭക്ഷ്യധാന്യമാണു നല്‍കുക. കൂടാതെ ഒരുകിലോ പയറോ കടലയോ ലഭിക്കും. ഏപ്രിലിലെ വിഹിതം വാങ്ങാന്‍കഴിയാത്തവര്‍ക്ക് രണ്ടുകിലോ നല്‍കും. ഇഷ്ടമുള്ള റേഷന്‍കടകളില്‍നിന്ന് ഭക്ഷ്യധാന്യക്കിറ്റ് ആവശ്യപ്പെട്ടവര്‍ക്ക് ഇന്നു മുതല്‍ കിറ്റ് നല്‍കും. ജനപ്രതിനിധികള്‍ സത്യവാങ്മൂലം നല്‍കിയവര്‍ക്കാണ് അര്‍ഹത. ഈമാസം 21 വരെ ഇവര്‍ക്ക് കിറ്റ് വാങ്ങാം.
അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിപ്രകാരം 17,000 കുടുംബങ്ങള്‍ക്ക് പുതിയ കാര്‍ഡ് നല്‍കി. അവര്‍ക്കും റേഷനും പലവ്യഞ്ജന കിറ്റും 21-ന് ലഭിക്കും. ഇതിന് തടസ്സം നേരിടുന്നവര്‍ സ്വന്തം റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിങ് ഇന്‍സ്‌പെക്ടറുടെയോ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. 25 മുതല്‍ തിരഞ്ഞെടുത്ത സപ്ലൈകോ വില്‍പ്പനകേന്ദ്രങ്ങളില്‍നിന്നു വാങ്ങാന്‍ സൗകര്യമുണ്ടാകും. ഇതിനായി റേഷന്‍കാര്‍ഡ് കൈയില്‍ കരുതണം.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ റേഷന്‍കടകളില്‍ ഇതുവരെ കിറ്റ് എത്തിയിട്ടില്ല. ഇവര്‍ക്കും സപ്ലൈകോ വഴിയാകും വിതരണമെന്നാണു സൂചന. അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, കോണ്‍വെന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്തേവാസികള്‍ക്ക് അര്‍ഹതപ്പെട്ട കിറ്റുകള്‍ സാമൂഹികക്ഷേമ വകുപ്പിന്റെയും ജില്ലാ സപ്ലൈ ഓഫീസറുടെയും അംഗീകാരത്തോടുകൂടി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍നിന്ന് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.
37,720 പേര്‍ കിറ്റ് വേണ്ടെന്നുവെച്ചു ഇതുവരെ 37,720 കുടുംബങ്ങള്‍ ഭക്ഷ്യധാന്യക്കിറ്റ് വേണ്ടെന്നുവെച്ചു. ഇതില്‍ 31,451 കുടുംബങ്ങള്‍ പൊതുവിഭാഗം നോണ്‍ സബ്സിഡി (വെള്ള) കാര്‍ഡുകാരാണ്. 6269 കുടുംബങ്ങള്‍ പൊതുവിഭാഗം സബ്സിഡി (നീല) കാര്‍ഡുകാരുമാണ്.
https://www.facebook.com/Malayalivartha
























