അതിവേഗത്തോടെ ഉംപുൻ ജാഗ്രത... ഉംപുന്‍ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനു സമീപത്തേക്ക് അടുക്കുന്നു... ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഉംപുന്‍' സൂപ്പര്‍ ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കും തോറും അടുത്ത മണിക്കൂറില്‍ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടു വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങിയ വന്‍ ചുഴലിക്കാറ്റ് 'ഉംപുന്‍' ഇന്ന് ഉച്ചയ്ക്കു ശേഷമോ വൈകിട്ടോ ബംഗാളില്‍ കര തൊടും. ബംഗാളിലെയും ഒഡീഷയിലെയും തീരദേശ ജില്ലകളില്‍ നിന്ന് ലക്ഷക്കണക്കിനാളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റി.
കേരളത്തില്‍ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഉംപുന്‍ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനു സമീപത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിന് 520 കിലോമീറ്റര്‍ അടുത്തെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഉംപുന്‍' സൂപ്പര്‍ ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കും തോറും അടുത്ത മണിക്കൂറില്‍ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം. ബുധനാഴ്ച വൈകിട്ട് സുന്ദര്‍ബന്റെ അടുത്ത് പശ്ചിമ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ വീണ്ടും ശക്തി കുറഞ്ഞു കരയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ പ്രദേശങ്ങളില്‍ തീവ്ര മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഒഡീഷയും ബംഗാളും തീരപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒഡീഷയില്‍ 520 സ്ഥിരം ഷെല്‍റ്ററുകളിലേക്കും 7,500 പൊതു കെട്ടിടങ്ങളിലേക്കുമാണ് ജനങ്ങളെ മാറ്റുന്നത്.ദേശീയ ദുരന്തനിവാരണ സേനയുടെ 37 യൂണിറ്റുകളെ ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിച്ച് വരികയാണ്. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞെങ്കിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
കൊല്‍ക്കത്ത/ഭുവനേശ്വര്‍ ന്മ വമ്പന്‍ ചുഴലിക്കാറ്റുകള്‍ ഏറ്റവും കൂടുതല്‍ തവണ രൂപം കൊണ്ടിട്ടുള്ള അപകട മേഖലയായി വീണ്ടും ബംഗാള്‍ ഉള്‍ക്കടല്‍ മാറുമ്പോള്‍ ആശങ്കയോടെ ബംഗാളും ഒഡീഷയും. 'സൂപ്പര്‍ സൈക്ലോണ്‍' ഉഗ്രത വിട്ട് ശക്തി അല്‍പം ക്ഷയിച്ചെങ്കിലും കാറ്റിന്റെ ഭീഷണി തുടരുകയാണ്.
കൊല്‍ക്കത്ത ഉള്‍പ്പെടെ ബംഗാളിലെ പല പ്രദേശങ്ങളിലും ഒഡീഷയുടെ തീരമേഖലകളിലും മഴ തുടങ്ങി. ബംഗാളില്‍ ഈസ്റ്റ് മേദിനിപുര്‍, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഒഡീഷയില്‍ ജഗത്സിങ്പുര്‍, കേന്ദ്രപറ, ഭദ്രക്, ജജ്പുര്‍, ബാലസോര്‍ എന്നിവിടങ്ങളിലുമാണ് ഏറ്റവുമധികം നാശനഷ്ടം പ്രതീക്ഷിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ബംഗാളില്‍ 3 ലക്ഷം പേരെയാണു മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും ബംഗാളിലേക്കുള്ള ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ ഒഴിവാക്കണമെന്നു റെയില്‍വേയോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഒഡീഷയില്‍ 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തയാറെടുപ്പുകളാണു നടത്തുന്നത്. ബംഗ്ലദേശും തീരപ്രദേശങ്ങളിലുള്ള 20 ലക്ഷം പേരെ ഒഴിപ്പിക്കുന്നു
ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 520 കിലോമീറ്റര്‍ തെക്കു മാറിയും ബംഗാളിലെ ദിഗയില്‍ നിന്ന് 670 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറു മാറിയും ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ്, മധ്യ ഭാഗത്തായി കേന്ദ്രീകരിച്ചു നിലകൊണ്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വേഗം പ്രാപിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് തീരം തൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചു. ഇരു സംസ്ഥാനങ്ങളെയും സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എന്തു സഹായവും നല്‍കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ഉംപുന്‍ ചുഴലിക്കാറ്റ് രൂപപെടുന്നതിനു മുന്‍പ് ബംഗാള്‍ ഉള്‍കടലിന്റെ താപനില രേഖപ്പെടുത്തിയത് ഇതുവരെ കാണാത്ത വിധം ഉയര്‍ന്ന നിലയിലാണ്. 32 മുതല്‍ 34 വരെ ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഈ ഉയര്‍ന്ന താപനിലയാണ് ചുഴലിക്കാറ്റിനെ ഇത്രയും ശക്തമാകാന്‍ സഹായിച്ച ഒരു ഘടകം. ചുഴലിക്കാറ്റ് കാറ്റഗറി 1 ല്‍ നിന്നും 5 ലേക്ക് മാറാന്‍ എടുത്തത് വെറും 18 മണിക്കൂര്‍ മാത്രമാണ്.
https://www.facebook.com/Malayalivartha
























