രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നാലെ തമിഴ്നാട്....

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നാലെ തമിഴ്നാട്. 12,448 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 688 പുതിയ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്ത് 84 പേര്‍ വൈറസ് ബാധിച്ചു മരിച്ചു.
ചെന്നൈയില്‍ മാത്രം 7,672 പേര്‍ക്കാണ് രോഗം ബാധിച്ചത്. 552 പുതിയ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ടു ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ തമിഴ്നാടിനു തൊട്ടുപിന്നിലുള്ള സംസ്ഥാനം ഗുജറാത്ത് ആണ്. 11,745 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ളത്. 719 പേര്‍ ഇവിടെ മരിച്ചു.
" f
https://www.facebook.com/Malayalivartha
























