സ്വകാര്യ ആശുപത്രിയില്‍ ജോലിയിലിരിക്കെ കര്‍ണ്ണാടകയിലേക്ക് മടങ്ങിയ ഡോക്ടര്‍ക്ക് കൊറോണ... താമരശ്ശേരിയില്‍ ആറു പേര്‍ നിരീക്ഷണത്തില്‍

സ്വകാര്യ ആശുപത്രിയില്‍ ജോലിയിലിരിക്കെ കര്‍ണ്ണാടകയിലേക്ക് മടങ്ങിയ ഡോക്ടര്‍ക്ക് കൊറോണ. ഈ സാഹചര്യത്തില്‍ താമരശ്ശേരിയില്‍ ആറു പേര്‍ നിരീക്ഷണ ത്തിലായിരിക്കുകയാണ്. താമരശ്ശേരി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രി യിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. ഡോക്ടറുമായി കൂടുതല്‍ അടുത്ത് ഇടപഴകിയവരും ഡോക്ടര്‍ പരിശോധിച്ച രോഗികളും ആരൊക്കെയാണെന്ന വിവരം ആരോഗ്യവകുപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്ട് ക്ലിനിക് നടത്തുന്ന കര്‍ണാടക സ്വദേശിനി വനിതാ ഡോക്ടര്‍ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇവര്‍ മേയ് അഞ്ചിനാണ് കേരളത്തില്‍ നിന്ന് പോയത്. ക്ലിനിക്കിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ നിരീക്ഷണത്തിലാണ്ഈ മാസം തുടക്കത്തിലാണ് ഈങ്ങാപ്പുഴയില്‍ നിന്നും ഡോക്ടര്‍ ബംഗളൂരുവിലേക്ക് പോയത്. മെയ് 14ന് എടുത്ത സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. വിവരം ബംഗളൂരുവിലുള്ള ഡോക്ടര്‍ തന്നെയാണ് കോഴിക്കോട് ആരോഗ്യവകുപ്പിനെ അറിയിച്ചത്. വീട്ടിലെത്തിയ അന്നുമുതല്‍ വീട്ടില്‍ റും ക്വാറന്റൈനിലാണെന്നും വൈറസ് കേരളത്തില്‍ വച്ചാണ് ബാധിച്ചതെന്നുമാണ് ഡോക്ടര്‍ പറയുന്നത്. രോഗ ലക്ഷണം പ്രകടമാകാതിരുന്ന ആരെങ്കിലും ആശുപത്രി ജീവനക്കാരിലുണ്ടായിരുന്നു കാണുമെന്നും സംശയിക്കുന്നു.
നഴ്സുമാരും റിസപ്ഷന്‍ ജീവനക്കാര്‍ എന്നിവരുമായാണ് കൂടുതലായും ഇടപഴകിയതെന്നാണ് വിവരം. ഡോക്ടറെ ബംഗളൂരുവിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ ക്വാറന്റൈനി ലാക്കിയതായും ആരോഗ്യവകുപ്പറിയിച്ചു. അതെ സമയം വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ചിറകിലേറി റിയാദില്‍നിന്നുള്ള പ്രവാസികളുടെ രണ്ടാം സംഘവും കോഴിക്കോട് വിമാനത്താവളത്തിലേക്കു പറന്നിറങ്ങി. ഇന്നലെ രാത്രി 7.57ന് ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തില്‍ (എഐ1906) 145 യാത്രക്കാരും 7 കുഞ്ഞുങ്ങളുമുണ്ടായിരുന്നു. പ്രവാസികളുമായി റിയാദില്‍നിന്നു കോഴിക്കോട്ടേക്കെത്തുന്ന രണ്ടാമത്തെ വിമാനമാണിത്. 61 ഗര്‍ഭിണികളും 10 കുട്ടികളും അടിയന്തര ചികിത്സയ്‌ക്കെത്തിയ 33 പേരും വിമാനത്തിലുണ്ടായിരുന്നു. കൂടുതല്‍ ഗര്‍ഭിണികള്‍ എത്തിയതിനാല്‍ ഗൈനക്കോളജിസ്റ്റുകള്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തെയാണു വിമാനത്താവളത്തില്‍ ആരോഗ്യ പരിശോധനയ്ക്കായി നിയോഗിച്ചത്.
യാത്രക്കാരില്‍ 39 പേരും മലപ്പുറം സ്വദേശികളായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള 15 പേരും ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നു 10 പേര്‍ വീതവും വിമാനത്തിലുണ്ടായിരുന്നു. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ റണ്‍വേയില്‍നിന്നു തന്നെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്കു മാറ്റി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പ്രത്യേക ഇളവുകള്‍ ലഭിച്ചവര്‍ സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലുമായി മടങ്ങി. മറ്റുള്ളവരെ കെഎസ്ആര്‍ടിസി ബസുകളില്‍ അതതു ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha
























