കൂട്ടുകാരിക്ക് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു; വേര്‍പിരിഞ്ഞ് ജീവിക്കാന്‍ കഴിയാതെ രണ്ട് യുവതികള്‍ ആത്മഹത്യ ചെയ്തു

പരസ്പരം പിരിഞ്ഞു ജീവിക്കാന്‍ കഴിയാതെ രണ്ട് യുവതികള്‍ ജീവനൊടുക്കിയതായി റിപ്പോർട്ട്. നാമക്കലിനടുത്തുള്ള നെയ്ത്തു ശാലയില്‍ ജോലി ചെയ്തിരുന്ന ജ്യോതി (23), പ്രിയ (20) എന്നീ യുവതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരസ്പരം പിരിയാന്‍ പറ്റാത്തതിനാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
ഇവര്‍ വളരെ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തിൽ അസ്വാഭാവികത തോന്നിയ നെയ്ത്തുകേന്ദ്രം ഉടമ ശകാരിക്കുകയും ചെയ്തു. പ്രിയയുടെ രക്ഷിതാക്കളും ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തു. 27-ന് ഇവര്‍ മകളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ആത്മഹത്യചെയ്തതെന്നാണ് കരുതുന്നത്.
ജ്യോതി വിവാഹിതയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. ഏതാനും മാസം മുമ്ബാണ് ജ്യോതി നെയ്ത്തുകേന്ദ്രത്തില്‍ ജോലിക്കു ചേര്‍ന്നത്. ഇവിടെവച്ചാണ് പ്രിയയുമായി അടുപ്പത്തിലായത്. മരണത്തിൽ ആത്മഹത്യാ കുറിപ്പ്പ് കണ്ടെത്തിയിട്ടിട്ടുള്ള. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























