മൂന്ന് ലക്ഷം കോടിയുടെ അധിക ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോവിഡ് 19 ബാധയെ തുടര്‍ന്ന് സാമ്പത്തികമായി പിന്നിലായതോടെ രാജ്യത്തെ സാമ്പത്തികമായി കരകയറ്റാന്‍ മൂന്നു ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
''എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീ''മിലൂടെയാണ് മൂന്നു ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് അംഗീകാരമായത്.
പദ്ധതിക്കു കീഴില്‍ നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്ബനി ലിമിറ്റഡ് (എന്‍ സി ജി ടി സി), ഗ്യാരന്റീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ (ജി ഇ സി എല്‍) സൗകര്യങ്ങളുടെ മാതൃകയില്‍ അര്‍ഹരായ എം എസ് എം ഇകള്‍ക്കും താല്‍പ്പര്യമുള്ള മുദ്ര വായ്പക്കാര്‍ക്കും മൂന്നു ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് നൂറു ശതമാനം ഗ്യാരന്റി കവറേജ് ലഭ്യമാക്കും.
ഈ ആവശ്യത്തിനായി നടപ്പു സാമ്ബത്തിക വര്‍ഷവും വരുന്ന മൂന്നു സാമ്ബത്തികവര്‍ഷങ്ങളിലുമായി 41,600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ അഭൂതപൂര്‍വമായ സാഹചര്യവും അതിനുശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ ഉല്‍പ്പാദനത്തെയും മറ്റ് പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രതികരണമായി എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് (ഇ സി എല്‍ ജി എസ്) രൂപം നല്‍കിയത്. എം എസ് എം ഇകള്‍ നേരിടുന്ന സാമ്ബത്തിക ദുരിതങ്ങള്‍ ലഘൂകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി മൂന്നു ലക്ഷം കോടി രൂപ വരെ അധിക സഹായമാണ് നല്‍കുന്നത്. മെമ്ബര്‍ ലെന്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് (എംഎല്‍ഐ) പ്രോത്സാഹനം നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതായത്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ (എഫ് ഐ), ബാങ്കിംഗ് ഇതര ധനകാര്യ കമ്ബനികള്‍ (എന്‍ ബി എഫ് സി) എന്നിവയിലൂടെ, കോവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില്‍, എം എസ് എം ഇ വായ്പക്കാര്‍ക്കു അധിക ധനസഹായം ലഭ്യമാക്കുകയും ജി ഇ സി എല്‍ വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് അവരുടെ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണ ഉറപ്പ് നല്‍കുകയും ചെയ്യും.പദ്ധതിപ്രകാരം ബാങ്കുകള്‍ക്കും എഫ് ഐകള്‍ക്കും പലിശ 9.25 ശതമാനമാണ്. എന്‍ ബി എഫ് സികളില്‍ 14 ശതമാനമാണ് പലിശ.
https://www.facebook.com/Malayalivartha
























