Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ലോക്ഡൗണില്‍ ഇളവ് വരുത്തുമ്പോള്‍ രോഗം കൂടുന്നു; നിര്‍ണായകം ഇനിയുള്ള ദിനങ്ങള്‍

21 MAY 2020 06:08 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളുടെ വര്‍ധന തടയാനാകാതെ ഇരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ വരുംദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകാനാണു സാധ്യത. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കടുത്ത വെല്ലുവിളിയാകും ഇനിയുള്ള നാളുകള്‍.

കുറഞ്ഞ മരണനിരക്കും രോഗമുക്തിയും ആശ്വാസം നല്‍കുമ്പോഴും പുതിയ രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നു. 40% ആണ് രോഗമുക്തി. എന്നാല്‍, ആകെ കേസുകളില്‍ 30 ശതമാനവും ഈ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തതാണ്.പ്രതിദിന പരിശോധന ഒരുലക്ഷം കടന്നെങ്കിലും ജനസംഖ്യാനുപാതികമായി ഇതു കുറവാണ്. ഓരോ 10 ലക്ഷം പേരിലും രണ്ടായിരത്തില്‍ താഴെ പേരെ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ.

ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 1000-ല്‍ താഴെയായിരുന്ന രോഗികളുടെ എണ്ണം. ഇപ്പോള്‍ ഒരു ലക്ഷം കടന്നു. വര്‍ധന നിയന്ത്രണാതീതമാകുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. രോഗവ്യാപന തോത് ഒരു ഘട്ടത്തിലും കുറഞ്ഞില്ല. രാജ്യത്തു സമൂഹവ്യാപനം ഇല്ലെന്നാണ് ഇപ്പോഴും ആരോഗ്യമന്ത്രാലയത്തിന്റെ വാദമെങ്കിലും, ചിലയിടങ്ങളില്‍ പ്രാദേശിക സമൂഹവ്യാപനമുണ്ടെന്ന് എയിംസ് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍. ആകെ രോഗികളില്‍ 80% പേരും 30 മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ജയ്പുര്‍ തുടങ്ങിയ വന്‍നഗരങ്ങളില്‍ വ്യാപനം കുറഞ്ഞിട്ടില്ല.

ഈ നില തുടര്‍ന്നാല്‍ ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കോടി കടന്നേക്കാമെന്നു വിലയിരുത്തലുണ്ട്. രാജ്യത്തെ 20 കോടിയോളം പേര്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു രോഗങ്ങളും പ്രായവും രോഗബാധ സങ്കീര്‍ണമാക്കും. വിദേശത്തു നിന്നുള്ളവരുടെ വരവും അതിഥിത്തൊഴിലാളികളുടെ പലായനവും ആശങ്ക സൃഷ്ടിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം പിടിപെടുന്നതും ഭീഷണിയാണ്.

രോഗികളുടെ എണ്ണം 1 ലക്ഷം കടന്നപ്പോള്‍ 6000 പേര്‍ക്കാണു തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായം വേണ്ടിവന്നത്. ആകെ രോഗികളില്‍ 2.94% പേര്‍ക്കു ശ്വസന സഹായിയും 3% പേര്‍ക്കു തീവ്ര പരിചരണ സംവിധാനങ്ങളും വേണം. 39.62% ആണ് രോഗമുക്തി നിരക്ക്. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ ഇത് 7.1% മാത്രമായിരുന്നു. ഇപ്പോള്‍ രാജ്യത്തെ കോവിഡ് ബാധിതരില്‍ അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു വ്യക്തമാക്കുന്നു.

മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് കുറവാണ്. ഓരോ ലക്ഷം പേരിലും 7.9 പേര്‍ എന്ന നിരക്കിലാണു രോഗബാധ. ആഗോള ശരാശരി 62 ആണ്. മരണ നിരക്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. ലോകത്ത് ഒരു ലക്ഷത്തില്‍ 4.2 പേര്‍ മരിക്കുമ്പോള്‍ ഇന്ത്യയില്‍ 0.2 മാത്രം. രോഗികളുടെ എണ്ണം 13.6 ദിവസം കൂടുമ്പോഴാണ് ഇരട്ടിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (56 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends