ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയ വന്‍ ചുഴലിക്കാറ്റായ ഉംപുന്‍ കരതൊട്ടു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു... ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഇന്ത്യക്ക് ഭീഷണിയായി മാറിയ പ്രതിഭാസം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്തു രണ്ടു ദിവസത്തിലധികമായി കേന്ദ്ര ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു, കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

രാജ്യത്തു കോവിഡ് ബാധ വിതച്ച ദുരിതത്തില്‍ നിന്നും എങ്ങനെ കരകയറും എന്ന് ചിന്തിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ വിപത്തായി ഉംപുന്‍ മാറിക്കഴിഞ്ഞിരിക്കുന്നു .അടുത്ത 48 മണിക്കൂര്‍ ഇന്ത്യക്ക് അതിനിര്‍ണായകമാണ് .കാറ്റിന്റെ ശക്തി കുറഞ്ഞു എന്ന് പറയപ്പെടുമ്പോഴും നാശം വിതയ്‌ക്കെ ശേഷി ഇപ്പോഴും അവശേഷിക്കുന്നു എന്നത് തീരദേശവാസികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വന്‍ വെല്ലുവിളിയാണുയര്‍ത്തിയിരിക്കുന്നതു .ഇതിന്റെ അനുരണനങ്ങള്‍ എന്താകും എന്ന് പറയുക അസാധ്യമാണ് .കേരളത്തിനും സമാനമായ ഒരു ഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം .നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഇന്ത്യക്ക് ഭീഷണിയായി മാറിയ ഈ പ്രതിഭാസം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്തു രണ്ടു ദിവസത്തിലധികമായി കേന്ദ്ര ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് .തീരദേശമേഖലകളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയതാണ് നിലവില്‍ ആളപായം ഉണ്ടാകുന്നതില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത്.
എന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിരിക്കുകയാണ് .ഇന്ത്യ ഈ അടുത്ത കാലത്തെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തില്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയ വന്‍ ചുഴലിക്കാറ്റായ ഉംപുന്‍ കരതൊട്ടു എന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ് . ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു പ്രവേശിച്ചത്. പേമാരിയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ട്. ബംഗാളില്‍ 2 സ്ത്രീകള്‍ മരിച്ചു.ഇതിനോടൊപ്പം ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിലയിരുത്തി വരുന്നതേ ഉള്ളു മണിക്കൂറില്‍ 160 190 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. വടക്ക്, വടക്കുകിഴക്കന്‍ ഭാഗത്തേക്കു നീങ്ങുന്ന ഉംപുന്‍ കൊല്‍ക്കത്തയുടെ കിഴക്കന്‍ മേഖലയിലൂടെ കടന്നു പോകും എന്നും ഇതിനോടകം വ്യക്തമായിരിക്കുന്നു . താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.അതോടൊപ്പം തന്നെ പ്രളയസാധ്യത മുന്നില്‍ കണ്ടു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെ പറ്റിയും ആലോചിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട് .നിലവില്‍ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം മുപ്പത്തര ലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്
ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ 6.5 ലക്ഷം പേരെയും ബംഗ്ലാദേശില്‍ 24 ലക്ഷം പേരെയും ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ തീരപ്രദേശങ്ങളില്‍ സജ്ജമാണ്. ഉംപുന്‍ ചുഴലിയുടെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് . . 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha
























