ഉംപുണ്‍ ഇപ്പോള്‍ കണ്ടതല്ല യഥാര്‍ത്ഥ നാശം; മരണ സംഖ്യ ഉയരും; ആ സത്യം വെളിപ്പെടുത്തി മമത; കൊവിഡിലും മനുഷ്യരെ കൊന്നൊടുക്കി ഉംപുണ്‍ മഹാമാരി

ഉംപുണിന് മുന്നിവല്‍ പകച്ചു നില്‍ക്കുകയാണ് പശ്ചിമബംഗാള്‍, വലിയ നാശ നഷ്ടമാണ് ഉംപുണ്‍ കര തൊട്ടപ്പോള്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂര്‍ അതി നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ പല മരണങ്ങളും പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഏറ്റവും മാരകമായ രീതിയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് പശ്ചിമ ബംഗാളിലാണ്. പക്ഷേ വെറും പത്തോളം മരണങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നുള്ളത് ആശ്വാസകരണമാണ് എങ്കിലും. മരണപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ ഭയപ്പെടുത്തുന്നതായിരിക്കും ഈ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നുള്ള കാര്യം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വെളിപ്പെടുത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മമത. ബംഗാളില്‍ ഉംപുണ്‍ മൂലം മരണം മൂന്നായി. ഹൗറയില്‍ രണ്ടു പേരും 24 പര്‍ഗനസില്‍ ഒരാളുമാണ് മരിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമബംഗാള്‍. സംസ്ഥാനത്ത് അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചതായി ദേശിയ ദുരന്ത നിവാരണ സേന അറിയിച്ചു. കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. കൊല്‍ക്കൊത്തയില്‍ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി. അതീവ ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തിയലെ മേല്‍പ്പാലങ്ങള്‍ അടച്ചിരിക്കുകയാണ്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്.
ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയില്‍ വന്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. വീടു തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.
165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ചുഴലി ആഞ്ഞടിച്ചത് ഇതുവരെ 12 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. ഒഡിഷയില്‍ 155-165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്.
നോര്‍ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും താറുമാറായി. ഒഡിഷയില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡിഷയില്‍ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്.
ബുധനാഴ്ചയാണ് ഉംപുണ്‍ കരതൊട്ടത്. ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തിയലെ മേല്‍പ്പാലങ്ങള്‍ അടച്ചിരിക്കുകയാണ്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.
അടുത്ത 48 മണിക്കൂര്‍ ഇന്ത്യക്ക് അതിനിര്‍ണായകമാണ് .കാറ്റിന്റെ ശക്തി കുറഞ്ഞു എന്ന് പറയപ്പെടുമ്പോഴും നാശം വിതയ്ക്കതക്ക
ശേഷി ഇപ്പോഴും അവശേഷിക്കുന്നു എന്നത് തീരദേശവാസികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വാന്‍ വെല്ലുവിളിയാണുയര്‍ത്തിയിരിക്കുന്നതു .ഇതിന്റെ അനുരണനങ്ങള്‍ എന്താകും എന്ന് പറയുക അസാധ്യമാണ് .കേരളതതിനും സമാനമായ ഒരു ഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാന
പ്രശ്നം .നിലവില്‍ ബംഗാള്‍ ഉലക്കടലില്‍ നിന്നും ഇന്ത്യക്ക് ഭീഷണിയായി മാറിയ ഈ പ്രതിഭാസം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്തു രണ്ടു ദിവസത്തിലധികമായി കേന്ദ്ര ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് .തീരദേശമേഖലകളില്‍ കനത്ത
ജാഗ്രത നിര്‍ദ്ദേശം നല്‍കിയതാണ് നിലവില്‍ വലിയ രീതിയില്‍ ആളപായം ഉണ്ടാകുന്നതില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha
























