ഇന്ത്യയില്‍ പുതുചരിത്രം സൃഷ്ടിച്ച് ജ്യോതികുമാരി... ജന്മം നല്‍കിയ സ്വന്തം അച്ഛനെ വീട്ടിലെത്തിക്കുക... അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കിലോമീറ്ററുകള്‍ വെറും അക്കങ്ങളായി, ഒടുവില്‍

നൂറു കോടി കൂപ്പുകൈ....... തപസ്സിരിക്കണം ഇങ്ങനൊരു മകളെ കിട്ടാന്‍. ദൈവമേ ഈ അച്ഛന്റെ മുജ്ജന്മ സുകൃതം അല്ലാതെന്തു പറയാന്‍ ഇത് മിഥ്യയോ യാഥാര്‍ഥ്യമോ അറിയില്ല ,ദൈവം കനിഞ്ഞരുളിയ വരദാനം അതാണ് മോഹന്‍ പാസ്വാന്റെ ഈ പൊന്നോമന പുത്രി .ജീവിതത്തില്‍ ചിലസമയങ്ങളില്‍ വിധിയുടെ മുന്നില്‍ ആരായിരുന്നാലും പകച്ചു നിന്ന് പോകും അത്രമാത്രം ദുരിതമനുഭവിക്കുകയാണ് ,ഇന്ത്യയില്‍ ദരിദ്രരായ ആളുകള്‍ .ഉത്തേജക പാക്കേജോ ,വമ്പന്‍ ഓഫാറുകളോ അല്ല അവര്‍ക്കു വേണ്ടത് മറിച്ച് ,ലോക്ക് ഡൗണെന്ന ഈ നടപടി കാരണം കൂടണയാന്‍ പറ്റാത്ത ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും തെരുവോരങ്ങളില്‍ അന്യന്റെ ദയയും കാത്തിരിക്കുകയാണ്
ലോകോത്തര നിലവാരത്തില്‍ ഗിന്നസ് റെക്കോര്‍ഡിനുടമയാകാനോ ദിഗ്വിജയം നേടാനോ ഒന്നുമല്ല ഈ പതിനഞ്ചുകാരി സൈക്കിള്‍ ചവിട്ടിയത് .ജന്മം നല്‍കിയ സ്വന്തം അച്ഛനെ വീട്ടിലെത്തിക്കുക .അതിനായി ഈ ബാലിക ചവിട്ടിയ ദൂരം ചിന്തിക്കാന്‍ കൂടി കഴിയില്ല .പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഈ അച്ഛന്‍ സുകൃതം ചെയ്തു എന്ന് തന്നെ പറയണം ,സ്വന്തം അച്ഛന് വേണ്ടി മരിക്കുവാന്‍ പോലും തയ്യാറായ ആ കുട്ടിയെ ഓര്‍ത്ത് ലോകത്തല്ല പെണ്‍കുട്ടികളും അഭിമാനിക്കണം ,ഇതാണ് മാനസപുത്രി ,ഇത് തന്നെയാണുയ നമ്മള്‍ പറഞ്ഞ ആ നായിക .അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കിലോമീറ്ററുകള്‍ വെറും അക്കങ്ങളായി .മൂന്നു സംസ്ഥാനങ്ങള്‍ താണ്ടി ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്തുവാന്‍ കഴിഞ്ഞ ഈ ബാലിക
ലോകത്തിനു തന്നെ മാതൃകയാണ്. രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി സ്വന്തം നാട്ടിലെത്തിയ ജ്യോതികുമാരി എന്ന പെണ്‍കുട്ടിയാണ് ബിഹാറിലെ ലോക്ഡൗണ്‍ ഹീറോ. 15 വയസ്സുള്ള ജ്യോതി ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്ന് പിതാവ് മോഹന്‍ പാസ്വാനുമായി നടത്തിയ യാത്ര ഫിറ്റ്‌നസ് മന്ത്രവുമായി ജീവിക്കുന്ന സൈക്ലിങ് താരങ്ങളെപ്പോലും അമ്പരപ്പിക്കുന്നതാണ്.
ഗുരുഗ്രാമില്‍ ഇറിക്ഷ ഓടിച്ചു ജീവിക്കുന്ന മോഹന്‍ പാസ്വാന് അപകടത്തില്‍ പരുക്കേറ്റതോടെ ജീവിതം വഴിമുട്ടി. ലോക്ഡൗണിന്റെ ആദ്യ മാസംതന്നെ വാടക കൊടുക്കാത്തതിന്റെ പേരില്‍ വീട്ടുടമ ഇറക്കിവിടാനൊരുങ്ങി. ഒടുവില്‍ മകളുടെ തീരുമാനത്തിനു പിതാവ് വഴങ്ങി. ചെറിയ ദൂരമല്ല താണ്ടുന്നത്, പിന്നില്‍ ഭാരമുള്ള ഒരാളുണ്ട് എന്നതൊന്നും ജ്യോതിയുടെ തീരുമാനത്തെ പിന്നോട്ടു വലിച്ചില്ല.
കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി. പിതാവിനെ കാരിയറിലിരുത്തി സൈക്കിള്‍ പുറപ്പെട്ടു. ദിവസവും 40 കിലോമീറ്റര്‍ യാത്ര. പാതയോരത്തു ചിലര്‍ നല്‍കുന്ന ഭക്ഷണം കൊണ്ടു വിശപ്പടക്കി. സഹതാപം തോന്നിയ ലോറി ഡ്രൈവര്‍മാര്‍ ഇടയ്ക്ക് ലിഫ്റ്റ് നല്‍കി. സിരുഹള്ളിയിലെ ഗ്രാമത്തില്‍ ക്വാറന്റീനിലാണ് ഇപ്പോള്‍ അച്ഛനും മകളും. നാട്ടില്‍ അങ്കണവാടി അധ്യാപികയായ അമ്മയുടെയും 4 സഹോദരങ്ങളുടെയും അടുത്തെത്തിക്കാനുള്ള നെട്ടോട്ടമാണ് ഈ പെണ്‍കുട്ടിയുടെ ദിവസങ്ങളോളം നീണ്ട യാത്രയ്ക്ക് കാരണമായത്
https://www.facebook.com/Malayalivartha
























