ഡല്‍ഹിയില്‍ ആപ്പില്‍ തിരക്കിട്ട ചര്‍ച്ചകള്‍; ഉള്‍പ്പാര്‍ട്ടി തമ്മിലടിയില്‍ രസിച്ച് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍, ഡല്‍ഹിയില്‍ കേജരിവാള്‍ സംഖ്യം ഉറ്റു നോക്കുന്നത് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും നടത്തുന്ന നീക്കങ്ങളില്‍

ആം ആദ്മി പാര്‍ട്ടി ദേശീയനിര്‍വാഹകസമിതിയില്‍ നിന്ന് പുറത്തായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പുതിയ പാര്‍ട്ടിയുണ്ടാക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. യാദവ്ഭൂഷണ്‍ സംഘത്തിന് മുന്നില്‍ നിലവില്‍ പല സാധ്യതകളുണ്ട്. \'ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരിക്കല്‍ കൂടി ദേശീയ കൗണ്‍സില്‍ ചേരണമെന്ന് ആവശ്യപ്പെടാം. പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെയോ തിരഞ്ഞെടുപ്പു കമ്മീഷനെയോ തീരുമാനിക്കാം. ഇത് ഞങ്ങളെ പിന്തുണയ്ക്കുന്ന വളണ്ടിയര്‍മാരോട് ആലോചിച്ചേ തീരുമാനിക്കൂ\' എന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മാര്‍ച്ച് 17ന് നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടിയെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനമെടുപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. എന്നാല്‍ ഇരുവരും പുറത്താകുന്നതോെട ഈ തീരുമാനം നടപ്പാകുമോ എന്ന കാര്യം അനിശ്ചിതത്വത്തിലായി.
കെജ്രിവാളിനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗത്തിനും നിലവില്‍ എ.എ.പിയെ ഡല്‍ഹിക്ക് പുറത്തേക്ക് വളര്‍ത്തുന്നതിന് അത്ര താല്‍പര്യമില്ല. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും പാര്‍ട്ടിയുെട അടിത്തറയും പരിഗണിച്ച് മാത്രമേ സ്ഥാനാര്‍ഥികളെ നിര്‍ത്തൂ എന്നും ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു.
മറ്റുസംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതു സംബന്ധിച്ച് സമിതികള്‍ രൂപവത്കരിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി മത്സരിക്കുമോ എന്ന് തീരുമാനിക്കുന്നത്.
എ.എ.പിയുടെ സ്ഥാപക ലക്ഷ്യങ്ങളായ സ്വരാജ്, ലോക്പാല്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇരുവരും പുറത്തേക്ക് പോയത്. പാര്‍ട്ടിയെ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്തിയ ആളാണ് യാദവ്.
എന്തിന് വേണ്ടിയാണോ തങ്ങള്‍ വിയര്‍പ്പൊഴുക്കുകയും പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തത്, ആ കാര്യങ്ങളൊക്കെ കെജ്രിവാള്‍ കളഞ്ഞുകുളിച്ചുവെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ലോക്പാല്‍ ആയ അഡ്മിറല്‍ രാംദാസിനോട് എസ്.എം.എസിലൂടെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും ഭൂഷണ്‍ വെളിപ്പെടുത്തി.
ഇപ്പോഴത്തെ സംഭവങ്ങള്‍ കണ്ട് എ.എ.പിയെ വിലയിരുത്തരുതെന്നും വലിയ ലക്ഷ്യങ്ങളും വലിയ സ്വപ്‌നങ്ങളും അതിന് ഉണ്ടെന്നുമാണ് യോഗേന്ദ്രയാദവ് പ്രതികരിച്ചത്. ഭാവി പരിപാടികള്‍ ആലോചിക്കാന്‍ വൈകീട്ട് ഇവര്‍ യോഗം ചേരുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















