ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട..! ദലൈലാമ വിഷയത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പ്

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട..! ദലൈലാമ വിഷയത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി 2017 ല്‍ ഇന്ത്യ ഒരു വരവ് വന്നതിന്റെ ഞെട്ടല്‍ ചൈനയ്ക്ക് ഇതുവരെ മാറിയിട്ടില്ല. ഇതാ നേപ്പാളിലൂടെ പാലമിടാനിറങ്ങിയ ചൈനയ്ക്ക് അടുത്ത മറുപടി ഇങ്ങനെയാണെങ്കില്‍ അധികം വൈകാതെ കിട്ടും.
2017 ല്‍ ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ചൈന നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് ഇന്ത്യയുടെ മാസ് പ്രതികരണത്തിന് മുന്നില്‍ പേടിച്ചുപോയ ചൈനയ്ക്ക് അടുത്ത കൊട്ടിന് സമയമായിരിക്കുന്നു. അതിര്‍ത്തിയിലടക്കം ചൈന കൃത്രിമ വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രകോപനമുണ്ടാക്കുന്നു, നേപ്പാളിനെ മറയാക്കി പുതിയ കരുക്കള്‍ നീക്കുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ഇന്ത്യ ഇറങ്ങിയാല്‍ ചൈന പപ്പടം. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടാറില്ല. അതുകൊണ്ടുതന്നെ ഇന്ത്യുടെ വിഷയങ്ങളില്‍ ചൈന ഇടപെടേണ്ടെന്ന് ഇന്ന് കിരണ്‍ റിജ്ജു പറഞ്ഞത് കടുപ്പിച്ച് തന്നെ.
കഴിഞ്ഞ കുറെ വര്‍ഷമായി ചൈനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചൈനീസ് ജനതയ്ക്ക് അറിയില്ല. ദിനംപ്രതി ചൈന മാറിക്കൊണ്ടിരിക്കുകയാണെ്. തിബറ്റന്‍ ജനതയുടെ ആവശ്യം ചൈന തള്ളുന്നു. പീഠഭൂമിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും കണ്ണുതുറക്കുന്നില്ല. തിബറ്റന്‍ പീഠഭൂമിയുടെ സംരക്ഷണവും വികസനവും തിബറ്റുകാരുടെമാത്രം വികസനമല്ല. മറിച്ച് അത് കോടിക്കണക്കിനു ജനങ്ങളുടെ വികസനമാണ്.
https://www.facebook.com/Malayalivartha
























