പ്രധാനമന്ത്രിയോട് തീക്കളി; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരേ എഫ് ഐ ആര്‍

കൊറോണ പ്രതിസന്ധി കാലത്ത് നടക്കുന്ന രാഷ്ട്രീയ യുദ്ധം ഇപ്പോള്‍ കുടുതല്‍ വ്യക്തമാവുകയാണ്. കഴിഞ്ഞ കുറെ നാളായി ആവശ്യത്തിനും അനാവശ്യത്തിനുമായി കേന്ദ്രസര്‍ക്കാരിനെ കുറ്റംപറയുകയാണ് കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ചിലര്‍. ഏതായാലും ഒടുവില്‍ ഇതകാ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
സെഷന്‍സ് 153, 505 പ്രകാരമാണ് സോണിയ ഗാന്ധിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും നുണപ്രചരണം നടത്തി ജനങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരനായ അഭിഭാഷകന്‍ പ്രവീണ്‍ കെ.വി ആരോപിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ നിയന്ത്രിക്കുന്നത് സോണിയ ഗാന്ധിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
2020 മെയ് 11 ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ തട്ടിപ്പ് എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുജനങ്ങള്‍ക്കായല്ല ഉപയോഗിക്കുന്നതെന്നാണ് അവര്‍ ആരോപിച്ചിരുന്നത്.- പരാതിക്കാരനായ പ്രവീണ്‍ പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചാണ് വിദേശയാത്രകള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. കോവിഡ് 19 മഹാമാരിയുടെ കാലത്ത് രാജ്യത്തിനെതിരെ നടത്തുന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം സോഗര്‍ പോലീസ് സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.- പ്രവീണ്‍ പറഞ്ഞു. നേരത്തെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി തയ്യാറാക്കിയ പിഎം കെയര്‍ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോയെന്ന് പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പണം സ്വീകരിക്കുന്നതിന്റെയും ചെലവാക്കുന്നതിന്റെയും രേഖകള്‍ പൊതുജനത്തിന് ലഭ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയില്‍വേ അടക്കമുള്ള വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് പിഎം കെയറിലേക്ക് സംഭാവനയായി നല്‍കുന്നത്. അതുകൊണ്ട് തന്നെ കണക്കുകള്‍ സുതാര്യമാകണമെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ പ്രത്യേകമായി സജ്ജീകരിച്ചതാണ് പിഎം കെയര്‍. എന്നാല്‍, പിഎം കെയറിലേക്ക് എത്രപണം ലഭിച്ചു, എത്ര ചെലവഴിച്ചുവെന്നത് വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ പ്രത്യേക അക്കൗണ്ട് തുടങ്ങിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതൊക്കെയാണ് വാദങ്ങള്‍. ഏതായാലും അധികം വൈകാതെ ഉത്തരങ്ങള്‍ക്കായി കാത്തിരിക്കാം.
https://www.facebook.com/Malayalivartha
























