ചെന്നൈയിലെ മദ്രാസ് ക്രോക്കൊഡൈല്‍ ബാങ്ക് ട്രസ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചു, വരുമാന നഷ്ടം മൃഗങ്ങളുടെ പരിചരണവും ഭക്ഷണവും ബുദ്ധിമുട്ടിലാക്കി

ചെന്നൈയിലെ, പാമ്പുകള്‍ ഉള്‍പ്പെടെ ഉരഗവര്‍ഗത്തില്‍പ്പെട്ട ജന്തുക്കളുടെ വളര്‍ത്തുകേന്ദ്രമായ മദ്രാസ് ക്രോക്കൊഡൈല്‍ ബാങ്ക് ട്രസ്റ്റിന്റെ പ്രവര്‍ത്തനം ലോക്ക്ഡൗണ്‍ കാലമായതോടെ സ്തംഭിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഒരു സന്ദര്‍ശകന്‍ പോലും ഇവിടെ വന്നിട്ടില്ല.
അമേരിക്കയില്‍ ജനിച്ച് ഇന്ത്യയിലെത്തിയ ഹെര്‍പറ്റോളജിസ്റ്റ് റോമുലസ് വിറ്റേക്കര്‍ സ്ഥാപിച്ച 'മദ്രാസ് ക്രോക്കൊഡൈല്‍ ബാങ്ക് ട്രസ്റ്റ്' മീന്‍ മുതലകള്‍, മുതലക്കുഞ്ഞുങ്ങള്‍, മഗ്ഗര്‍ മുതലകള്‍, സയാമീസ് മുതലകള്‍, അപൂര്‍വ്വമായ പല്ലികള്‍, കാട്ടാമ, വെള്ള മൂര്‍ഖന്‍, ഗ്രീന്‍ അനക്കോണ്ട, നീല ഇഗ്വാന, ഗ്രീന്‍ ഇഗ്വാന, സീഷെല്‍സിലെ ഭീമന്‍ ആമ ഇങ്ങനെ അപൂര്‍വ്വങ്ങളായ ഒട്ടനവധി ഇഴജന്തുക്കളുടെ വളര്‍ത്തുകേന്ദ്രമാണ്.
80 ലക്ഷം വരെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രസ്റ്റ് ജോയിന്റ് ഡയറക്ടര്‍ ആല്‍വിന്‍ യേശുദാസന്‍ പറയുന്നു. ജൂണ്‍ വരെ ഒരു ലക്ഷത്തോളം സന്ദര്‍ശകരുടെ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രവര്‍ത്തനം ബുദ്ധിമുട്ടിലായതോടെ ജീവനക്കാരുടെ ശമ്പളം 10 മുതല്‍ 50 ശതമാനം വരെ കുറച്ചു.
ഫണ്ട് ഇല്ലാതായാല്‍ കൃത്യമായ പരിചരണവും ഭക്ഷണവും മൃഗങ്ങള്‍ക്ക് നല്‍കാന്‍ പ്രയാസമാണെന്ന് ആല്‍വിന്‍ പറയുന്നു. ലോകമാകെയുള്ള മൃഗസ്‌നേഹികളില്‍ നിന്ന് സഹായത്തിനായി കാത്തിരിക്കുകയാണ് ക്രൊക്കൊഡൈല്‍ ട്രസ്റ്റ് അധികൃതര്‍.
https://www.facebook.com/Malayalivartha
























