പത്തനംതിട്ട ഇരവിപേരൂര്‍ പടിപ്പുരയ്ക്കല്‍ ജെയിന്‍ സാമുവല്‍ എന്ന വീട്ടമ്മയുടെ കണ്ണീര്‍ തോരുന്നില്ല.... മകനെ അവസാനമായി കാണാനായില്ല, വീട്ടിലേക്കുള്ള യാത്രയും മുടങ്ങി, അന്ത്യചുംബനം പോലും നല്‍കിയില്ല; മാനസികാഘാതത്തില്‍ തളര്‍ന്നു വീണ അമ്മ ഡല്‍ഹിയില്‍ നേരിട്ടത് അവഗണന

തനിക്കോ പ്രിയപ്പെട്ടവര്‍ക്കോ കോവിഡ് വന്നേക്കുമോ, ഞാനെങ്ങാനും സ്വയമറിയാതെ മറ്റുള്ളവര്‍ക്കു രോഗം പടര്‍ത്തുന്നുണ്ടോ, ഈ ബുദ്ധിമുട്ടുകളൊക്കെ എന്നാണ് ഒന്നൊതുങ്ങുക തുടങ്ങിയ ആധികള്‍ ഏറെപ്പേര്‍ പ്രകടമാക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. സാമ്പത്തികവൈഷമ്യങ്ങള്‍, ഭക്ഷണസാധനങ്ങളും മറ്റും കിട്ടാനുള്ള ക്ലേശങ്ങള്‍, കുടുംബാംഗങ്ങളെല്ലാം സദാ വീട്ടില്‍ കഴിയാന്‍ തുടങ്ങിയപ്പോള്‍ വര്‍ധിച്ച ജോലിഭാരം തുടങ്ങിയവ പലര്‍ക്കും മനോവിഷമം ഉണ്ടാക്കുന്നുമുണ്ട്. മഹാമാരികള്‍ പടരുന്ന ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഒരല്‍പം ഉത്ക്കണ്ഠയും ആശങ്കയും സാധാരണമാണ്. ഈ അവസ്ഥകള്‍ ഇപ്പോള്‍ പൊതു സമൂഹത്തിനു നന്മ ചെയ്യുന്നതില്‍ മിന്നും ആളുകളെപുറകോട്ട വലിക്കുകയാണ്
എന്തിനേറെ വന്നുവന്നിപ്പോള്‍ ഒരു അപകടം പറ്റി റോട്ടില്‍ കിടന്നാലും പോലും ജനം തിരിഞ്ഞു നോക്കാത്ത സ്ഥിതിയായി. പത്തനംതിട്ട ഇരവിപേരൂര്‍ പടിപ്പുരയ്ക്കല്‍ ജെയിന്‍ സാമുവല്‍ (76) എന്ന വീട്ടമ്മയുടെ കണ്ണീര്‍ തോരുന്നില്ല. മകനെ അവസാനമായി കാണാനായില്ല, വീട്ടിലേക്കുള്ള യാത്രയും മുടങ്ങി. സഹായിക്കേണ്ട ഡല്‍ഹി പൊലീസും അധികൃതരുമെല്ലാം മാറിനിന്നു.
ജെയിനിന്റെ മകനും ടൈറ്റാനിയത്തിന്റെ മുന്‍ ഫുട്‌ബോള്‍ താരവുമായ തോമസ് സാമുവല്‍ (സന്തു50) വെള്ളിയാഴ്ചയാണു മരിച്ചത്. ഇളയ മകന്‍ സുരേഷിന്റെ ഭാര്യ ഷൈനിക്കൊപ്പം ഡല്‍ഹി രോഹിണി സെക്ടര്‍ 6ല്‍ താമസിക്കുന്ന ജെയിന്‍ സംസ്‌കാരച്ചടങ്ങിനായി നാട്ടിലേക്കു പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സന്തുവിന്റെ സംസ്‌കാരം തിങ്കളാഴ്ച കഴിഞ്ഞെങ്കിലും ബുധനാഴ്ചത്തെ പ്രത്യേക ട്രെയിനില്‍ നാട്ടിലേക്കു പോകാന്‍ ഇവര്‍ തീരുമാനിച്ചു.
രോഹിണി സെക്ടര്‍ 24ലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലാണ് ഇവര്‍ക്കു വേണ്ടി മെഡിക്കല്‍ സ്‌ക്രീനിങ് ഒരുക്കിയിരുന്നത്. അമ്മയെയും മൂന്നും രണ്ടും വയസ്സു വീതം പ്രായമുള്ള കുട്ടികളെയും വഴിയരികില്‍ നിര്‍ത്തി പരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഷൈനി സ്‌കൂളിലേക്കു പോയി.
മടങ്ങിവന്നപ്പോള്‍ കണ്ടതു കനത്ത ചൂടില്‍ തളര്‍ന്നു വീണ അമ്മയെ. സഹായത്തിനായി പൊലീസുകാരെയടക്കം സമീപിച്ചെങ്കിലും കോവിഡ് പേടി കാരണം ആരുമെത്തിയില്ല. നോര്‍ക്ക ഓഫിസറെത്തിയെങ്കിലും സുഖമില്ലാത്തവരെ ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന മറുപടി നല്‍കി മടങ്ങി. അമ്മയുടെ നില മോശമാകുന്നതു കണ്ട ഷൈനി നാട്ടില്‍ ബന്ധുക്കളെ വിളിച്ചു. അവിടെ നിന്നാണു രോഹിണിയില്‍ താമസിക്കുന്ന കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിനു ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉടന്‍ അദ്ദേഹം സ്ഥലത്തെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചു.
105 ഡിഗ്രി പനിയുള്ള ജെയിനെ പ്രവേശിപ്പിക്കാന്‍ ആദ്യം അധികൃതര്‍ തയാറായില്ലെങ്കിലും മലയാളി നഴ്‌സുമാരുടെ ഇടപെടലിനെ തുടര്‍ന്ന് അനുവദിച്ചു.
https://www.facebook.com/Malayalivartha
























