5 ദിവസത്തിനിടെ രോഗികളിൽ വൻ വർദ്ധനവ്; കോവിഡ് നിയന്ത്രണ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ശക്തമായ താക്കീതുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ശക്തമായ താക്കീതുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഞെട്ടിക്കുന്ന തരത്തിലുള്ള വർദ്ധനവാണ് രോഗികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ കാൽലക്ഷത്തിലേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ, നിയന്ത്രണ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേശം കയടുത്തു കഴിഞ്ഞു. അതിൽ പ്രധാനമായി പാലിക്കേണ്ടുന്ന നിർദേശം രാത്രി 7 മുതൽ രാവിലെ 7വരെയുള്ള കർഫ്യൂവാണ് . ഇത് പ്രധാന നടപടിയാണെന്നും അതിൽ പിഴവു പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറിമാരോടു പറയുകയുണ്ടായി രാജ്യത്ത് 5 ദിവസത്തിനിടെ 26,419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 2 ദിവസം രോഗികളുടെ എണ്ണം 5000ത്തിലധികമായി. ലോക്കഡൗണിന് ശേഷം വിമാന, ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കുകയും ചെയ്തു .
എന്നാൽ ഈ സാഹചര്യത്തിൽ രോഗവ്യാപനം ഇനിയും കൂടാനുള്ള സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് ഏവരും. അതുകൊണ്ട് തന്നെ തികച്ചും ഒഴിവാക്കാനാവാത്ത യാത്രകൾ മാത്രമേ പാടുള്ളൂവെന്നും ഇതിനു ബോധവൽക്കരണ നടപടികൾ ആലോചിക്കുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു . ലോക്ഡൗണിന്റെ ഫലമായി വ്യവസായ മേഖല മന്ദഗതിയിലായി.മാത്രമല്ല അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചതടക്കമുള്ള കാര്യങ്ങൾ ക്രമസമാധാന പ്രശ്നമായി മാറുകയും െചയുകയുണ്ടായി. ഈ അവസ്ഥയിലാണ് ട്രെയിൻ, ബസ് സർവീസുകളിൽ ഇളവുകൾ നൽകുക എന്ന തീരുമാനത്തിൽ കേന്ദ്രംഎത്തിയതും. പക്ഷേ മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സ്ഥിതി അൽപവും നിയന്ത്രണവിധേയമാകുന്നില്ല എന്ന അവസ്ഥയായിരുന്നു. . കേരളത്തിലും പഞ്ചാബിലുമാണ് സ്ഥിതി ഏറെകുറെ മെച്ചപ്പെട്ടിട്ടുള്ളത്. എന്നിരുന്നാലും രാജ്യത്ത് പൊതുവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് .അത് കൊണ്ട് തന്നെ സംസ്ഥാങ്ങളോട് കർശനമായി തന്നെ നിർദേശങ്ങൾ പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തയച്ചു :
∙ കർശന നിയന്ത്രണ മേഖലകൾ കൃത്യമായി വേർതിരിച്ച്, ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടുന്നത് . ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്
∙ മന്ത്രാലയായ പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ തയാറാക്കിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കണം.
∙ രാത്രി കർഫ്യൂ നിർദേശിച്ചിട്ടുള്ളത് രോഗവ്യാപനം തടയുക അകല വ്യവസ്ഥ കൃത്യമായി പാലിക്കുക എന്നീ കാര്യങ്ങൾ ഉറപ്പാക്കാവാനായിട്ടാണ്.
∙മാസ്ക് ധരിക്കൽ , തൊഴിൽ സ്ഥലത്തും പൊതു ഗതാഗതത്തിലും പൊതു സ്ഥലത്തും അകലം പാലിക്കൽ, ശുചിത്വം, ശുചീകരണം തുടങ്ങിയവ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ്.
https://www.facebook.com/Malayalivartha
























