അനന്തിരവൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസിൽ കയറും മുൻപ് കുഴഞ്ഞുവീണും യാത്രക്കിടെ അനന്തിരവനെ ഓർത്തു കരഞ്ഞുകരഞ്ഞ് ഭർത്താവും മരിച്ചു; ഭർത്താവിന്റെ മൃതദേഹവുമായി ഭാര്യ യാത്ര ചെയ്തത് 8 മണിക്കൂർ

കോവിഡ് വ്യാപനം ശക്തമായതോടെ വേദനിപ്പിക്കുന്ന നിരവധി വാർത്തകളാണ് നമ്മളെ തേടിയെത്തുന്നത്. കോവൈ ബാധിഒച്ചും അല്ലാതെയുമുള്ള മരണങ്ങളും ,പലായനങ്ങളുടെ നൊമ്പരക്കാഴ്ചകളും ,പ്രിയപെട്ടവരെ വേർപിരിയേണ്ടി വന്നവരുടെ സങ്കടങ്ങളും നാട്ടിലേക്കു തിരിച്ചുവരാൻ സാധിക്കാതെ ലോക്ക് ടൗണിൽ കുടുങ്ങി പോയവരുടെ ദുഖങ്ങളും എല്ലാം ഈ കാലയളവിൽ നമ്മളെ തേടിയെത്തി .ഇപ്പോഴിതാ മുംബൈയിൽ നിന്നുള്ള ഈ വാർത്തയും നമുക്കു സങ്കടങ്ങൾ പകർന്നു നൽകുന്നതാണ്.
അനന്തിരവനും ഭർത്താവിനൊപ്പം നാട്ടിലേക്കു മടങ്ങാൻ സന്തോഷത്തോടെ റെയിൽവേ സ്റ്റേഷനിലെത്തിയതാണ് ജയന്തി. പക്ഷെ അത് പ്രിയപെട്ടവരുടെ അവസാനയാത്രയാകുമെന്നു അവർ കരുതിയില്ല
. അനന്തിരവൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസിൽ കയറും മുൻപ് കുഴഞ്ഞുവീണും യാത്രക്കിടെ അനന്തിരവനെ ഓർത്തു കരഞ്ഞുകരഞ്ഞ് ഭർത്താവും മരിച്ചു. ലോക്ഡൗണിൽ കുടുങ്ങിയതു മുതൽ ജന്മനാടായ യു.പിയിലെ ബസ്തിയിൽ എത്താനുള്ള ശ്രമത്തിലായിരുന്നു കൊളാബയിലെ ചേരി നിവാസിയും ടൂറിസ്റ്റ് ഫോട്ടോഗ്രാഫറുമായ വിനോദ് കുമാർ ഉപാധ്യായയും (42) ഭാര്യ ജയന്തിയും അനന്തിരവൻ വികാസ് പാണ്ഡെയും (30). കാത്തിരിപ്പിനൊടുവിൽ മേയ് 11നാണ് ഇവർക്ക് ലഖ്നോവിലേക്കുള്ള പ്രത്യേക ശ്രമിക് ട്രെയിനിൽ ഇടം കിട്ടിയത് .
ലോക്മാന്യ തിലക് റെയിൽവേ സ്റ്റേഷനിലേക്ക് പൊലീസ് ഏർപ്പെടുത്തിയ ബസുകളിൽ ഒന്നിൽ വിനാദ്കുമാറും ജയന്തിയും കയറി. വികാസ് മറ്റൊരു ബസിൽ കയറാനുള്ള ക്യൂവിലായിരുന്നു. ബസ് പുറപ്പെട്ടപ്പോൾ മൊബൈലിൽ പൊലീസിെൻറ വിളിവന്നു. ‘അനന്തിരവൻ തളർന്നു വീണു. കുഴപ്പമില്ല. ഡോക്ടർമാർ നോക്കുന്നുണ്ട്. ഉടനെ ആളെ ട്രെയിനിലെത്തിക്കാം’.
എന്നാൽ ട്രെയിൻ പുറപ്പെടുമ്പോഴും അനന്തിരവന്റെ വരവുണ്ടായില്ല. അതോടെ വിനോദ്കുമാറിന് പരിഭ്രമമായി . ആ സമയമെല്ലാം വികാസിന്റെ ശരീരം ജെ .ജെ ആശുപത്രിയിലെ മോർച്ചറിയിൽ ചലനമറ്റ് കിടക്കുകയായിരുന്നു. എന്നാൽ തൽക്കാലം ഈ വിവരം വിനോദ് കുമാറിനെ അറിയിക്കേണ്ടെന്ന് പൊലിസ് തീരുമാനിക്കുകയായിരുന്നു
‘അവരെങ്കിലും നാടെത്തട്ടെ’ എന്നായിരുന്നു അവർ കരുതിയത് . ട്രെയിൻ പുറപ്പെട്ട ശേഷമാണ് പൊലീസ് വിനോദിനെ കാര്യമറിയിച്ചത്. കരഞ്ഞുകരഞ്ഞ് വിനോദ് തളർന്നുറങ്ങി. പുലർച്ച ശൗചാലയത്തിൽ പോകും മുമ്പ് ജയന്തി ഭർത്താവിനെ തട്ടിവിളിച്ചപ്പോൾ അദ്ദേഹത്തിന് ചലനമില്ലായിരുന്നു . നോൺ സ്റ്റോപ്പായ െട്രയിനിൽ രക്ഷക്ക് ഡോക്ടർമാരുമില്ല. ഹൃദയാഘാതമായിരുന്നു വിനോദിന്റെ മരണ കാരണം.
നിസ്സഹായയായ ജയന്തി ഭർത്താവിെൻറ മൃതദേഹത്തിനൊപ്പം എട്ടു മണിക്കൂറാണ് യാത്രചെയ്തത്. മരണശേഷം വിനോദിനും വികാസിനും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിനോദ് കുമാർ സഞ്ചരിച്ച ബോഗിയിൽ മറ്റ് 36 യാത്രകാർക്കും കോവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























