ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ വന്‍ തീപിടിത്തം... അഗ്‌നിശമനസേന സ്ഥലത്തെത്തി തീനിയന്ത്രണ വിധേയമാക്കി

ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ വന്‍ തീപിടിത്തം. കീര്‍ത്തി നഗറിലെ ചുന ഭട്ടി ചേരിയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീനിയന്ത്രണ വിധേയമാക്കി. വ്യാഴാഴ്ച രാത്രി 11.15നുശേഷമായിരുന്നു തീപിടിത്തമുണ്ടായത്.
അഗ്‌നിശമനസേനയുടെ 45ഓളം വാഹനങ്ങള്‍ എത്തിയാണ് തീയണച്ചതെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാജേഷ് പന്‍വര്‍ പറഞ്ഞു. സംഭവത്തില്‍ ആളപായമില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha
























