വിദേശത്ത് നിന്ന് മടങ്ങി വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

വിദേശത്ത് നിന്ന് മടങ്ങി വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. സര്‍ക്കാരിന്റെ ക്വാറന്റീന്‍ സംവിധാനത്തില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം അനുവദിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. കോവിഡ് രോഗ ലക്ഷണം ഇല്ലാത്തവര്‍ക്ക് ആണ് ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്. അതെ സമയം ക്വാറന്റീന്‍ കാലയളവ് 14 ദിവസം എന്നത് വെട്ടി ചുരുക്കില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് ആയുള്ള ഹോം ക്വാറന്റീന് ഐസിഎംആര്‍ പുതിയ മാര്‍ഗ്ഗ രേഖ പുറത്ത് ഇറക്കിയേക്കും.
കോവിഡ് രോഗ ലക്ഷണം ഉള്ളവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ സംവിധാനത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ആണ് ആലോചിക്കുന്നത്. എന്നാല്‍ അവരുടെ വീടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ ഉള്ള അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. ഇത് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായകരം ആകും എന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രവാസികള്‍ വലിയ തോതില്‍ മടങ്ങി വരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും സര്‍ക്കാര്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത് പ്രായോഗികം അല്ല എന്ന വിലയിരുത്തല്‍ ആണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. നിലവില്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ എന്നിവ ആണ് സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ആയി മാറ്റുന്നത്. എന്നാല്‍ ഈ ക്രമീകരണം ദീര്‍ഘകാലം പ്രായോഗികം അല്ല എന്നാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കണം എന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























