ഉംപുണ്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി; ബംഗാളിലേയും ഒഡീഷയിലെയും ദുരന്ത ബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്താനാണ് മോദി എത്തിയിരിക്കുന്നത്; ഇതോടൊപ്പം അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്; ഇത് ആദ്യമായാണ് ലോക്ഡൗണിനു ശേഷം പ്രധാനമന്ത്രി ഡല്‍ഹിക്ക് പുറത്തു പോകുന്നത്

ബംഗാളില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയിരുന്നു. കോവിഡ് കണക്കുകളില്‍ സംസ്ഥാന വരുത്തിയ തിരിമറികള്‍ മമതയ്ക്ക് കേന്ദ്ര സര്‍ക്കാരുമായുള്ള ഉരസലിന് കാരണമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവും അവര്‍ ഉന്നയിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തലസ്ഥാനത്തിനു പുറത്തേക്ക് ഇറങ്ങുന്നത് . ബംഗാളിലേക്കുള്ള യാത്ര ആദ്യത്തേതാണ്. യുപിയിലെ പ്രയാഗ്‌രാജ്, ചിത്രകൂട് എന്നിവിടങ്ങളിലേര്ര് ഫെബ്രുവരി 29ന് നടത്തിയ യാത്രയാണ് അവസാനത്തേത്.ഉംപുണ്‍ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒഡീഷയിലെയും പശ്ചിമബംഗാളിലെയും ദുരിതബാധിതര്‍ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ 77 പേര്‍ മരിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.
മാര്‍ച്ച് 24 അര്‍ധരാത്രി മുതലാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. ഇതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹി വിട്ട് പുറത്തേക്ക് പോകുന്നതും.
ഉം പുന്‍ ചുഴലിക്കാറ്റില്‍ ഒഡീഷയിലേതിനേക്കാള്‍ വലിയ നാശനഷ്ടങ്ങളാണ് ബംഗാളിലുണ്ടായത്. ബംഗാള്‍ സാധാരണനിലയിലേക്ക് തിരിച്ചെത്താന്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലുമെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന തലവന്‍ എസ്ഡി പ്രഥാന്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മുന്നറിയിപ്പിനു പിന്നാലെ ഒഡീഷയില്‍ ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
ചുഴലിക്കാറ്റ് നാശം വിതച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കണമെന്നും കേന്ദ്ര സഹായം ഉടന്‍ ആവശ്യമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം. ബംഗാളില്‍ മാത്രം അഞ്ചു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 185 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ബുധനാഴ്ച മുതല്‍ ബംഗാളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
രാജ്യം ഒപ്പമുണ്ടെന്ന് നേരത്തെ പ്രധാനമന്ത്രി ബംഗാളിന് ഉറപ്പു നല്‍കിയിരുന്നു. ഉം പുന്‍ മൂലമുണ്ടായിട്ടുള്ള നാശനഷ്ടങ്ങളുടെ ചിത്രങ്ങള്‍ കണ്ടു. ഈ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ബംഗാളിനൊപ്പമുണ്ട്. എല്ലാവരും നന്നായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്, പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.പശ്ചിമ ബംഗാള്‍, ഒഡീഷാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് അമിത് ഷാ ഇരു സംസ്ഥാനങ്ങള്‍ക്കും എല്ലാവിധ കേന്ദ്ര സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ബാധിച്ച ജനങ്ങളെ സഹായിക്കാനായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ സംസ്ഥാനങ്ങളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഉംപുണ്‍ ബംഗാളില്‍ വീശിയടിച്ചത്. ഇത് മഹാദുരന്തമാണെന്നും യുദ്ധസമാനസാഹചര്യമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ 12 പേരാണ് മരിച്ചത്.ചുഴലിക്കാറ്റ് മൂലം ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊല്‍ക്കത്തയിലും ഹൗറയിലും കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകളുണ്ടാക്കിയ ഉം പുന്‍ ബംഗാളിലേയും ബംഗ്ലാദേശിലേയും തീരദേശഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ നാശം വിതച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബംഗാളിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ് ഉം പുന്‍. പലയിടങ്ങളിലും മരങ്ങള്‍ വലിയ തോതിൽ തോതില്‍ കടപുഴകി വീഴുകയും മതിലുകള്‍ ഇടിയുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു.
മരങ്ങൾ കടപുഴകി വീണും മതിലിടിഞ്ഞും വെള്ളത്തിൽ മുങ്ങിയുമാണ് കുടുതൽ പേരും മരിച്ചിരിക്കുന്നത്. പലയിടങ്ങളിലും അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ വന്നു. തീരദേശങ്ങളിലുള്‍പ്പടെ ശക്തമായ കാറ്റും മഴയുമാണ് ബംഗാളില്‍. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം കയറി. എയർപോർട്ട് ഇന്നലെ വൈകീട്ട് തന്നെ അടച്ചിട്ടിരുന്നു. ഇന്നലെ ഹൗറ പാലത്തിലും വിദ്യാസാഗർ സേതുവിലും ഗതാഗതം തടയേണ്ടി വന്നിരുന്നു.
ഹൗറയില്‍ ഇന്ന് ഒരു സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. നദികള്‍ കരകവിഞ്ഞൊഴുകി. ഹൂഗ്ലീ നദിയിലും ജലനിരപ്പുയര്‍ന്നിരുന്നു. സംസ്ഥാനത്തെ ദ്വീപുകള്‍ മറ്റ് ഭാഗങ്ങളില്‍ നന്ന് ഒറ്റപ്പെട്ടു. ലോകത്ത് തന്നെ ഏറ്റവും വിസ്തൃതിയില്‍ കണ്ടല്‍ക്കാടുകളുള്ള പ്രദേശങ്ങളിലൊന്നായ സുന്ദര്‍ബന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണുണ്ടായത്. കൊല്‍ക്കത്തയെ കൂടാതെ ഉത്തര 24 പര്‍ഗാനാസ്, ദക്ഷിണ 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ എന്നിങ്ങനെ ബംഗാളിലെ ഏഴ് ജില്ലകളില്‍ ഉംപുന്‍ വലിയ നാശമുണ്ടാക്കി.
കൊല്‍ക്കത്തയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല കെട്ടിടങ്ങള്‍ക്കും വലിയ കേടുപാടുകളുണ്ടായതായി മമത ബാനര്‍ജി അറിയിച്ചു. 1.41 കോടിയിലധികം ജനസംഖ്യയുള്ള കൊല്‍ക്കത്തയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ പല ഭാഗങ്ങളിലും വൈദ്യുതിയും ഫോണ്‍ബന്ധവുമില്ല. പലര്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തകരുമായും അധികൃതരുമായും ബന്ധപ്പെടാന്‍ കഴിയാത്ത നിലയാണുള്ളത്. കൊറോണ വൈറസ്, കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ്, ഉംപുന്‍ എന്നീ മൂന്ന് പ്രതിസന്ധികളാണ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് മമത പറഞ്ഞു.
കോവിഡ് വ്യാപനത്തിനിടെ വന്നിരിക്കുന്ന ചുഴലിക്കാറ്റ് ബംഗാളിനും ബംഗ്ലാദേശിനും വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. 3103 പേര്‍ക്കാണ് ബംഗാളില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 253 പേര്‍ മരിച്ചു.
https://www.facebook.com/Malayalivartha
























