24 മണിക്കൂറിനിടെ 6088 പുതിയ കേസുകളും 148 മരണവും ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6088 പുതിയ കേസുകളും 148 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 1,18,447 ആയി ഉയര്‍ന്നു. 3,583 പേർ മരിച്ചു.
അതേസമയം രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.. കൃത്യസമയത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയതിനാല്‍ രോഗത്തിന്റെ വളര്‍ച്ചാ തോത് കുറയ്ക്കാനായി. ഏപ്രില്‍ മൂന്നുവരെ പ്രതിദിനം 22.60 ശതമാനം കേസുകള്‍ വര്‍ദ്ധിക്കുന്ന സ്ഥിതിയായിരുന്നു. ഏപ്രില്‍ മൂന്നിന് ശേഷം ഇത് കുറഞ്ഞു. നിലവില്‍ വളര്‍ച്ചാതോത് 5.5ശതമാനമാണ്. ക്രമാതീത വളര്‍ച്ചയില്ല. 13.3 ദിവസം കൊണ്ടാണ് കേസുകള്‍ ഇരട്ടിക്കുന്നത്. ലോക്ക്ഡൗണിന് മുന്‍പ് ഇത് 3.4 എന്ന നിലയിലായിരുന്നു. ദിവസം ഒരു ലക്ഷത്തിലധികം പരിശോധനകള്‍ നടക്കുന്നുണ്ട്. ഏപ്രില്‍ 5ന് ശേഷം മരണനിരക്കും കുറഞ്ഞു. നിലവില്‍ ഇത് 3.02 ശതമാനമാണ്. ഇതുവരെ 48,534 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 3334 പേര്‍ക്ക് രോഗം മാറി. രോഗമുക്തി നിരക്ക് 41 ശതമാനമായി ഉയര്‍ന്നു.
രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും മഹാരാഷ്ട്ര, തമിഴ്‌നാട്,ഗുജറാത്ത്, ഡല്‍ഹി , മദ്ധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. മുംബയ്, ഡല്‍ഹി, ചെന്നൈ,അഹമ്മദാബാദ്, താനെ എന്നീ നഗരങ്ങളിലായാണ് 60 ശതമാനം രോഗികളും. മഹാരാഷ്ട്രയില്‍ രോഗികള്‍ 41,000 കടന്നു. മരണം 1,454.
കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 'തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ അടുത്ത 10-12 ദിവസത്തേക്ക് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുമെന്നും'ഝാ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























