ദളിത് വിരുദ്ധ പരാമർശം നടത്തിയ രാജ്യസഭാ എം പി അറസ്റ്റിൽ ; അണ്ണാ ഡിഎംകെ പകപോക്കുന്നു എന്ന് ആർ എസ് ഭാരതി

രാജ്യസഭാ എം പി ആർ എസ് ഭാരതി അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമർശത്തിനാണ് എം പിയെ അറസ്റ്റ് ചെയ്തത്. ചെന്നൈ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു . ഡിഎംകെ സംഘടനാ സെക്രട്ടറി കൂടിയാണ് ആർ എസ് ഭാരതി . ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമർശത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായിരിക്കുന്നത്. മാത്രമല്ല ദളിത് വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ ലോക്സഭാ എം പി ദയാനിധി മാരന് എതിരെയും കേസ് എടുത്തിട്ടുണ്ട്. ദയാനിധിയേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പടെ ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിൻ്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമർശം ഇദ്ദേഹം നടത്തിയിരുന്നു. ഈ പരാമർശമായിരുന്നു പിന്നീട് വിവാദമായത്. അത് വിവാദമായതിനു പിന്നാലെ നപടൈ കൈ കൊള്ളുകയായിരുന്നു . എന്നാൽ ഈ അറസ്റ് പ്രതികാര നപടിയെന്ന ആരോപണം ഉയർത്തിയിരിക്കുകയാണ്.
അണ്ണാഡിഎംകെ നേതാക്കൾക്ക് എതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നാണ് ആർ എസ് ഭാരതിയുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് അണ്ണാഡിഎംകെ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി . ദളിത് വിരുദ്ധ പരാമർശം നടത്തുന്ന ത് കുറ്റകരമാണ്. രാജ്യത്ത് ദളിത് പീഡനങ്ങളും മറ്റും തീവ്രമായി ഉയരുന്ന സാഹചര്യമാണ് . ഇത്തരത്തിൽ ഒരു എം പിയുടെ ഭാഗത്ത് നിന്നും ദളിത് വിരുദ്ധ പരാമർശം വന്നത് അംഗീകരിക്കാൻ കഴിയില്ല, പ്രതേയ്കിച്ച് അത് കുറ്റകരമാണെന്നിരിക്കെ. അതെ സമയം അണ്ണാഡിഎംകെ നേതാക്കൾക്ക് എതിരെ ആർ എസ് ഭാരതി അഴിമതി കേസ് കൊടുത്തിരുന്നു ഇതിനുള്ള പ്രതികാരമാണ് തന്നോട് ചെയ്തത് എന്ന ആരോപണം ഉയർത്തിയിരിക്കുകയാണ് അദ്ദേഹം .
ശനിയാഴ്ച രാവിലെ ചെന്നൈയിലെ നംഗനല്ലൂരിലെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്. അഴിമതി ആരോപണം ഉന്നയിച്ച് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനെതിരെ പരാതി നല്‍കിയതിനെ തൊട്ടടുത്ത ദിവസമാണ് ഭാരതി അറസ്റ്റിലാകുന്നത് എന്ന കാര്യവും ശ്രദ്ധേയം. .മൂന്നു മാസം മുമ്ബ് കലൈഞ്ജര്‍ റീഡേഴ്സ് സര്‍ക്കിള്‍ ചടങ്ങില്‍ വച്ചായിരുന്നു ഭാരതിയുടെ വിവാദ പ്രസംഗം നടന്നത്. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ ദ്രാവിഡ പ്രസ്ഥാനത്തിലേക്ക് ഉയര്‍ന്നുവെന്ന് ഭാരതി ആക്ഷേപിക്കുകയായിരുന്നു. ടെലിവിഷന്‍ വാര്‍ത്താ ചാനലുകളെ അടക്കം അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഭാരതി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനോട് ക്ഷാമപണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























