അനില്‍ അംബാനി 21 ദിവസങ്ങള്‍ക്കുള്ളില്‍ ചൈനീസ് ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കേണ്ടത് 5400 കോടി ; ഇല്ലെങ്കില്‍ ഇന്ത്യയ്ക്ക് പുറത്ത് വച്ച് അറസ്റ്റ് ചെയ്‌തേക്കും

ചൈനീസ് ബാങ്കുകളില്‍ നിന്നും സ്വന്തമാക്കിയ വായ്പയില്‍ ഏകദേശം 5400 കോടി രൂപയോളം രൂപ ഉടന്‍ തിരിച്ചടയ്ക്കാന്‍ അനില്‍ അംബാനിയോട് ലണ്ടന്‍ കോടതി നിര്‍ദേശിച്ചു. റിലയന്‍സ് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് സ്വന്തമാക്കിയ വായ്പയാണ് ഇത്. അടയ്ക്കാന്‍ മൂന്നാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. തിരിച്ചടവ് ലംഘിച്ചാല്‍ ഇന്ത്യയ്ക്ക് പുറത്ത് വെച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈനീസ് ഡവലപ്മെന്റ് ബാങ്ക്, എക്സ്പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവരാണ് ടെലികോം, വൈദ്യുതി കമ്പനികള്‍ക്ക് ഉപകരണം വാങ്ങാനായി റിലയന്‍സ്, 2007 - 2010 കാലയളവില്‍ എടുത്ത വായ്പയുമായി ബന്ധപ്പെട്ട പരാതിയുമായി യു.കെ. കോടതിക്ക് മുമ്പാകെ എത്തിയത്. 2017 ഫെബ്രുവരി മുതലുള്ള തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് ബാങ്കുകള്‍ നിയമനടപടിയിലേക്ക് നീങ്ങിയത്.
കമ്പനികള്‍ ചേര്‍ന്ന് 925 ദശലക്ഷം ഡോളറാണ് അനില്‍അംബാനിയുടെ വ്യക്തിഗത ജാമ്യത്തില്‍ റിലയന്‍സ് കമ്യൂണിക്കേഷന് വായ്പ നല്‍കിയത്. ഇതില്‍ ഒരു ഭാഗം കമ്പനി അടച്ചു തീര്‍ത്തെങ്കിലും ഫെബ്രുവരി മുതല്‍ അടവ് മുടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത് വ്യക്തിഗത വായ്പയല്ലെന്നാണ് അനില്‍ അംബാനിയുടെ ഭാഗത്തുള്ളവര്‍ പറയുന്നത്. എന്നിരുന്നാലും വായ്പ അടച്ചുതീര്‍ക്കാന്‍ അനില്‍ അംബാനിക്ക് ബാധ്യതയുണ്ടെന്നാണ് കോടതി പറയുന്നത്. ആവശ്യമെങ്കില്‍ ചൈനീസ് ബാങ്കുകള്‍ ഇന്റര്‍പോളിന്റെ സഹായവും തേടാനാകും.
ബാങ്കുകള്‍ക്ക് കരാര്‍ അനുസരിച്ച് 716,917,681.51 ഡോളര്‍ ആണ് അനില്‍ അംബാനി നല്‍കേണ്ട തുക. യുകെയിലെ വേയ്ല്‍സ് ഹൈക്കോടതിയുടെ കോമേഴ്സ്യല്‍ വിഭാഗം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കേസ് പരിഗണിച്ചത്.
https://www.facebook.com/Malayalivartha























