ക്വാറന്‍റീന്‍ ക്യാംപുകള്‍ പീഡന കേന്ദ്രം; ക്യാംപുകളുടെ ഈ അവസ്ഥയിൽ നിന്നും യോഗി സര്‍ക്കാരിന്‍റെ അവഗണനയെ സൂചിപ്പിക്കുന്നു; യോഗി സർക്കാറിനെതിരെ അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആരോപണവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ക്വാറന്‍റീന്‍ ക്യാംപുകള്‍ പീഡന കേന്ദ്രമായെന്ന ആരോപണമാണ് അഖിലേഷ് യാദവ് ഉയർത്തിയിരിക്കുന്നത്. ക്യാംപുകളുടെ ഈ അവസ്ഥയിൽ നിന്നും യോഗി സര്‍ക്കാരിന്‍റെ അവഗണന കാണാൻ സാധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നടത്തുന്ന ചെലവുകളേക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങളെ ബോധിപ്പിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെടുകയുണ്ടായി. കൊവിഡിനെ നേരിടാൻ വലിയ ക്രമീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത് . പഞ്ചനക്ഷത്ര സൗകര്യങ്ങളെന്ന് പറയുകയും ചെയ്തു. എന്നാല്‍ പീഡന ക്യാംപിന് സമാനമാണ് അവിടുത്തെ കാര്യങ്ങള്‍. ആളുകള്‍ക്ക് ജീവിക്കാന്‍ ഒട്ടും സാധിക്കാത്ത അവസ്ഥയാണ് ക്യാംപിലുള്ളത്. ഈ കേന്ദ്രങ്ങളില്‍ മൃഗങ്ങളെ പോലെയാണ് കുടിയേറ്റ തൊഴിലാളികളോട് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു .
നിരവധി ക്യാംപുകളുടെ ഇതരത്തിൽ ഉള്ള ശോചനീയാവസ്ഥയില്‍ ഡോക്ടര്‍മാരും നഴ്സുമാരും കുടിയേറ്റ തൊഴിലാളികളും പ്രതിഷേധിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി . യോഗി ആദിത്യനാഥിന്‍റെ മണ്ഡലത്തിലെ തന്നെയുള്ള ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ കിടക്കയില്‍ പാമ്പ് കയറുകയുണ്ടായി. ഗോണ്ടയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ ഒരു കൌമാരക്കാരന്‍ പാമ്പുകടിയേറ്റ് മരിക്കുന്ന അവസ്ഥയുണ്ടായി. മോശമായ ഭക്ഷണമാണ് ഈ ക്യാംപുകളില്‍ നല്‍കുന്നത് എന്നും ആരോപണം ഉയർന്നു . സര്‍ക്കാരിന് ബസിനെ ചൊല്ലിയുള്ള വിവാദത്തിലാണ് കൂടുതല്‍ താല്‍പര്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു ആളുകൾക്ക് താമസിക്കാൻ പറ്റാത്തിടത്ത് തൊഴിലാളികളെ പാർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ അവരെ മൃഗങ്ങളാക്കുകയാണെന്നും സര്‍ക്കാരിന്‍റെ നിസംഗതയാണ് ഈ കാര്യങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നുമാണ് അഖിലേഷ് യാദവ് ആരോപണമുയർത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























