മുംബൈയിൽ നിന്നും ട്രെയിൻ കണ്ണൂരിൽ; യാത്രക്കാരെ പരിശോധിക്കാൻ ആവശ്യത്തിന് സംവിധാനങ്ങളില്ലെന്ന് ആരോപണം; തീരുമാനം അറിഞ്ഞത് വൈകിയെന്ന് ജില്ലാ ആരോഗ്യ വകുപ്പ്

മുംബൈയിൽ നിന്ന് ഇന്നുച്ചയോടെ ട്രെയിൻ കണ്ണൂരിലെത്തും. എന്നാൽ ട്രെയിനിലെ യാത്രക്കാരെ പരിശോധിക്കാൻ ആവശ്യത്തിന് സംവിധാനങ്ങളില്ലെന്ന് ആക്ഷേപം ഉയരുകയാണ്. ഉച്ചക്ക് ഒരു മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ട്രെയിൻ കണ്ണൂരിലെത്തുന്നതു സംബന്ധിച്ചുള്ള അറിയിപ്പ് കിട്ടിയത് വൈകിയാണെന്നും പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി . കോൺഗ്രസിന്റെ അഭ്യർത്ഥനയെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ ട്രെയിൻ ഏർപ്പാടാക്കിയത്.
300 യാത്രക്കാരാണ് ട്രെയിനിൽ ഉള്ളത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ട്രെയിൻ വരുന്നു എന്നറിഞ്ഞത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരം ലഭിക്കുകയും ചെയ്തു . ഇതോടെ ആരോഗ്യ പരിശോധനക്കും മറ്റും ഉള്ള ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യുകയാണെന്ന് ജില്ലാ കളക്ടർ അറിയിക്കുകയുണ്ടായി . അതേ സമയം മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമം കേരളത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് പിന്നെയും നീട്ടുകയുണ്ടായി. രാജ്കോട്ടിൽ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനായിരുന്നു. എന്നാൽ കേരളസർക്കാരിന്‍റെ ഔദ്യോഗികമായ അഭ്യർഥന മാനിച്ച് യാത്ര നീട്ടി വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























