രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ; വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, 25 മുതലുള്ള ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ച വിമാനസർവീസുകൾ ആരംഭിക്കാൻ നീക്കം. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകളാണ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മെയ് 25 മുതൽ ആരംഭിക്കാനിരിക്കുന്ന സർവീസുകൾക്ക് പിന്നാലെ വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവ 25 മുതലും ഗോ എയർ, വിസ്താര എന്നിവ ജൂൺ 1 മുതലുമുള്ള ബുക്കിങ് ആണ് ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്.
അതോടൊപ്പം തന്നെ ലോക്ഡൗൺ കാലത്തു യാത്ര റദ്ദായവർക്കു മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാവുന്നതുമാണ്. എന്നാൽ മാർച്ച് 25 മുതൽ ഈ മാസം 3 വരെയുള്ള യാത്രകളുടെ ടിക്കറ്റ് തുക യാത്രക്കാർക്കു തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ശേഷമുള്ള തീയതികളിലെ യാത്രകളുടെ തുക യാത്രക്കാരന്റെ പേരിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അതായത് ക്രെഡിറ്റ് ഷെല്ലിൽ ടിക്കറ്റ് പിഎൻആർ നമ്പറിന്റെ അടിസ്ഥാനത്തിൽ മറ്റൊരു തീയതിയിലേക്കു വീണ്ടും ബുക്ക് ചെയ്യാമെന്നും കമ്പനികൾ അറിയിക്കുകയും ചെയ്തു. തീയതി മാറ്റുന്നതിന് കമ്പനികൾ ഈടാക്കുന്ന നിശ്ചിത ഫീസ് ഒഴിവാക്കുമെങ്കിലും മാറ്റിയ തീയതിയിലുള്ള ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസമുള്ള തുക യാത്രക്കാർ നൽകണം എന്നതാണ്.
ഇതേതുടർന്ന് ഇനിമുതൽ പുനരാരംഭിക്കുന്ന വിമാന സർവീസുകളുടെ സമയവിവര പട്ടികയ്ക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ രൂപം നൽകിയതായും വ്യക്തമാക്കുകയുണ്ടായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കടക്കം 383 റൂട്ടുകളിലേക്കുള്ള പട്ടികയാണു തയാറാക്കിയിരിക്കുന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും വിമാനങ്ങൾ യാത്രകൾ സജ്ജീകരിക്കുക. ഇതിനായി വിമാനത്താവളങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha























