ഒന്‍പതു മാസം ഗര്‍ഭവുമായി പഞ്ചാബിലെ യുധിയാനയില്‍നിന്നു ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്കു കാല്‍നട യാത്രയായി 100കിലോമീറ്റര്‍ താണ്ടിയ ആ ഗര്‍ഭിണിക്ക് സംഭവിച്ചത്....

ലോക്ക് ഡൗണ്‍ സമയത്ത് ജോലി നഷ്ട്ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും എണ്ണം പൊടുന്നനെ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് .സ്വന്തം പിതാവിനെ നാട്ടിലെത്തിക്കാന്‍ സൈക്കിളില്‍ 1200കിലോമീറ്റര്‍ താണ്ടി ബിഹാറിലെത്തിയ ജ്യോതികുമാരിയുടെ ദൃഢനിശ്ചയം വാക്കുകളിലൂടെ വിവരിക്കുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ് .അതിനാല്‍ തന്നെ ജ്യോതിയെ പോലുള്ള പതിനായിരകണക്കിനാളുകള്‍ ഇത്തരം അത്ഭുതങ്ങള്‍ കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് രാജ്യത്തിനകത്ത് നിലനില്‍ക്കുന്നത് .പൊതുവെയുള്ള സാമ്പത്തിക ബുദ്ധിമുട്ടിനു പുറമെ പ്രാഥമിക സഹായം പോലും ലഭ്യമല്ലെങ്കില്‍ അത് നരകതുല്യമായ അവസ്ഥയാണ് എന്ന് പറയാന്‍ കഴിയും .
ചോരക്കുഞ്ഞിനെയും കൊണ്ട് കിലോമീറ്ററുകള്‍ താണ്ടുന്നതും പൊട്ടലുള്ള കാലുമായി കേവലം ഒരു ഊന്നുവടിയുടെ സഹായത്തില്‍
ബഹുദൂരം സഞ്ചരിക്കേണ്ടി വരുന്നതും ഈ കാലയളവില്‍ ഒരു നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .സാധാരണക്കാരായ ഓരോ ഇന്ത്യക്കാരനും നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന ഒരു കാഴ്ചയാണ് ഹരിയാനയില്‍ ഉണ്ടായത് . ഒന്‍പതു മാസം ഗര്‍ഭവുമായി പഞ്ചാബിലെ യുധിയാനയില്‍നിന്നു ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്കു കാല്‍നട യാത്ര തുടങ്ങിയ കുടിയേറ്റത്തൊഴിലാളിയുടെ ഭാര്യ വഴിമധ്യേ പ്രസവിച്ചു എങ്കിലും നിമിഷങ്ങള്‍ക്കകം കുഞ്ഞു മരിച്ചു എന്നത് ഈ അമ്മയുടെ നിസ്സഹായ അവസ്ഥയാണ് സൂചിപ്പിക്കുന്നത് .
യുധിയാനയില്‍ ഫാക്ടറി തൊഴിലാളിയായ ജതിന്‍ റാമിന്റെ ഭാര്യയായ ബിന്ദിയയ്ക്ക്, നൂറിലേറെ കിലോമീറ്റര്‍ നടന്നു തളര്‍ന്നു ഹരിയാനയിലെ അംബാലയിലെത്തിയപ്പോഴാണു പ്രസവവേദന തുടങ്ങിയത്. പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചയുടന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയെങ്കിലും പിന്നാലെ കുഞ്ഞു മരിച്ചു. സംസ്‌കാരം അംബാലയില്‍ത്തന്നെ നടത്തി. ദീര്‍ഘദൂരമായുള്ള അലച്ചില്‍ കുഞ്ഞിന്
ക്ഷതം ഏല്‍പ്പിച്ചിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍ .സഹായത്തിനായി ഒരു സംവിധാനവും ഇല്ലാത്തത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പാപ്പരത്വത്തെയും നിഷ്‌ക്രിയത്വത്തെയും സൂചിപ്പിക്കുന്നത് തന്നെയാണ് എന്നത് വ്യക്തമാക്കുന്ന ഒരുദാഹരണം കൂടിയാണിത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നത്
സ്‌പെഷല്‍ ട്രെയിനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യയുമായി നടക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നു ജതിന്‍ റാം പറഞ്ഞു. ജോലി നഷ്ടപ്പെട്ടിരുന്നതിനാല്‍ ആവശ്യത്തിനു ഭക്ഷണം വാങ്ങാനും പണമില്ലായിരുന്നു. അംബാലയിലെ ഒരു സന്നദ്ധ സേവന സംഘടന ഇവര്‍ക്കു സുരക്ഷിതമായി നാട്ടിലെത്താനുള്ള സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.നിയമവ്യവസ്ഥയില്‍ ഉണ്ടാകുന്ന നൂലാമാലകളും അതോടൊപ്പം ട്രെയിന്‍ സര്‍വീസിന് പോലും ചാര്‍ജ് ഈടാക്കുന്ന അവസ്ഥയുമെല്ലാം
ഈനാട്ടിലെ പാവങ്ങളോടുള്ള നിഷേധാത്മക നടപടിയാണ് എന്നത് വ്യക്തമാക്കുന്നു .ഇന്ത്യയുടെ ഭാവി തന്നെ വരാനിരിക്കുന്ന കുഞ്ഞുങ്ങളാണ് എന്ന തത്വമൊന്നും ഇവിടെ തെല്ലുവിലയും കൊടുക്കപെടുന്നില്ല എന്നത് കൂടി വ്യക്തമാക്കുകയാണ് ഈ സംഭവം
https://www.facebook.com/Malayalivartha























